അല്‍ നസറുമായി വഴിപിരിഞ്ഞേക്കും; റൊണാള്‍ഡോയെ റാഞ്ചാന്‍ അമേരിക്കന്‍ ക്ലബുകള്‍? 

FEBRUARY 4, 2026, 3:24 AM

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രൊ ലീഗ് ക്ലബ് അല്‍ നസറുമായി വഴിപിരിയാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്ലബ് ഉടമകളായ സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടുമായി (PIF) റൊണാള്‍ഡോ അസന്തുഷ്ടനാണെന്നാണ് വിവരം. അല്‍ റിയാദിനെതിരെ നടന്ന അടുത്തിടെ നടന്ന മത്സരത്തില്‍ റൊണാള്‍ഡോ കളിച്ചിരുന്നില്ല. ഇതിനിടെയാണ് മേജര്‍ ലീഗ് സോക്കറില്‍ നിന്നും യൂറോപ്യന്‍ ക്ലബുകളില്‍ നിന്നും റൊണാള്‍ഡോക്ക് ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും വന്നത്.

അല്‍ ഹിലാല്‍, അല്‍ നസര്‍, അല്‍ അഹ്ലി, അല്‍ ഇത്തിഹാദ് എന്നീ നാല് സൗദി ക്ലബുകളുടെ ഉടമസ്ഥത പബ്ലിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടിനാണ്. പിഐഎഫ് അല്‍ ഹിലാലിനെ അനുകൂലിക്കുന്നുവെന്നതാണ് റൊണാള്‍ഡോയുടെ പ്രധാന പരാതി. സ്വന്തം ഉടമസ്ഥതയിലുള്ള അല്‍ ഇത്തിഹാദില്‍ നിന്ന് ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സമയെ അല്‍ ഹിലാലിലേക്ക് മാറ്റിയതോടെ പ്രശ്നം രൂക്ഷമായി. അല്‍ നസറിനായി ആവശ്യമായ പുതിയ സൈനിങ്ങുകള്‍ നടത്താത്തതും മറ്റൊരു വിഷയമായി.

ഇതിന്റെ ഭാഗമായാണ് അല്‍ റിയാദിനെതിരായ മത്സരം റൊണാള്‍ഡോ കളിക്കാതെ വിട്ടുനിന്നത്. എന്നാല്‍ റൊണാള്‍ഡോയുടെ പ്രതിഷേധത്തെ അവഗണിച്ച് പിഐഎഫ് കരീം ബെന്‍സമയെ അല്‍ ഹിലാലില്‍ എത്തിച്ചു. 18 മാസത്തെ കരാറിലാണ് ബെന്‍സമ അല്‍ ഹിലാലുമായി ഒപ്പുവെച്ചത്. ഇതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസര്‍ വിടാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായത്. കഴിഞ്ഞ വേനലില്‍ അല്‍ നസറുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ട റൊണാള്‍ഡോ അന്ന് ഏറെ പോസിറ്റീവ് ആയാണ് സംസാരിച്ചിരുന്നത്.

vachakam
vachakam
vachakam

സൗദി പ്രൊ ലീഗിന്റെ വളര്‍ച്ചയിലും കൂടുതല്‍ സൂപ്പര്‍ താരങ്ങള്‍ ലീഗിലേക്കെത്തുന്നതിലും സന്തോഷമുണ്ടെന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം. എന്നാല്‍ പിന്നീട് സാഹചര്യങ്ങള്‍ മോശമായി മാറി. ഉടന്‍ വിരമിക്കാന്‍ തയ്യാറല്ലാത്ത റൊണാള്‍ഡോ മേജര്‍ ലീഗ് സോക്കറിലേക്കോ അല്ലെങ്കില്‍ ഏതെങ്കിലും യൂറോപ്യന്‍ ക്ലബിലേക്കോ പോകുമെന്ന തരത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നേരത്തെയും എംഎല്‍എസ് ക്ലബുകള്‍ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു.

അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കുന്ന എംഎല്‍എസിനെ സൗദി പ്രൊ ലീഗിനേക്കാള്‍ ഒരു പടി താഴെയായാണ് റൊണാള്‍ഡോ എപ്പോഴും വിലയിരുത്തിയിരുന്നത്. 2025-ല്‍ ഒരു മാധ്യമത്തോട് സംസാരിക്കുമ്പോള്‍ സൗദി ലീഗിനേക്കാള്‍ മോശമാണ് എംഎല്‍എസ് എന്നാണ് റൊണാള്‍ഡോ പറഞ്ഞത്.

“സൗദിയിലേക്ക് വരാന്‍ തീരുമാനിക്കുമ്പോള്‍ ലീഗ് ഇത്ര വേഗത്തില്‍ വളരുമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാല്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ അത് വളരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. സൗദിയെയും യുഎസിനെയും കുറിച്ച് ആളുകള്‍ വ്യത്യസ്തമായി സംസാരിക്കുന്നുണ്ടെങ്കിലും മേജര്‍ ലീഗ് സോക്കര്‍ സൗദി ലീഗിനേക്കാള്‍ ഒരു പടി താഴെയുള്ള ലീഗാണ്,” എന്നാണ് റൊണാള്‍ഡോ പറഞ്ഞത്.

vachakam
vachakam
vachakam

എന്നാല്‍ ഇപ്പോള്‍ അതേ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ നിരവധി മേജര്‍ ലീഗ് സോക്കര്‍ ക്ലബുകള്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റൊണാള്‍ഡോ ഇനി ഏത് ക്ലബിലേക്കാണ് പോകുകയെന്നത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകും. ഏതായാലും, താരം അല്‍ നസറുമായി ഇനി അധികകാലം തുടരുമെന്ന സാധ്യത കുറവാണെന്നാണ് സൂചന. ക്ലബ് ഉടമകള്‍ അല്‍ നസറിനോട് പക്ഷപാതം കാണിക്കുന്നുവെന്ന നിലപാടിലാണ് റൊണാള്‍ഡോ. ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam