പ്രീമിയർ ലീഗിൽ എവർട്ടനോടും തോറ്റ് ചെൽസി

MARCH 22, 2026, 8:26 AM

മോശം ഫോമിലൂടെ പോവുന്ന ചെൽസിക്ക് വീണ്ടും തോൽവി. പ്രീമിയർ ലീഗിൽ എവർട്ടനോടാണ് ചെൽസി തോൽവിയറിഞ്ഞത്. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു എവർട്ടന്റെ ജയം.
ചെൽസിയുടെ തുടർച്ചയായ നാലാമത്തെ തോൽവിയാണിത്. ഇന്നത്തെ തോൽവിയോടെ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത ചെൽസിക്ക് വെല്ലുവിളിയാകും.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മത്സരത്തിൽ ആധിപത്യം പുലർത്തിയ എവർട്ടൺ ബെറ്റോയിലൂടെയാണ് ആദ്യം ഗോൾ നേടിയത്. ചെൽസി പ്രതിരോധം മുറിച്ച് ഗാർണർ നൽകിയ പാസിൽ നിന്നാണ് ബെറ്റോ ഗോൾ നേടിയത്. തുടർന്ന് എവർട്ടൺ ഗോൾ കീപ്പർ പിക്‌ഫോർഡിന്റെ മികച്ച സേവ് ചെൽസിയെ ഗോൾ നേടുന്നതിൽ നിന്ന് തടഞ്ഞു.

രണ്ടാം പകുതിയിൽ ഗോൾ നേടാനുറച്ചിറങ്ങിയ ചെൽസിക്കെതിരെ രണ്ടാമത്തെ ഗോളും നേടി എവർട്ടൺ കളിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. ഇത്തവണ ചെൽസി ഗോൾ കീപ്പർ സാഞ്ചസിന്റെ പിഴവിൽ നിന്ന് ബെറ്റോ തന്റെ രണ്ടാമത്തെ ഗോളും നേടി. തുടർന്ന് എൻഡിയെയിലൂടെ തങ്ങളുടെ മൂന്നാമത്തെ ഗോളും നേടി എവർട്ടൺ ഗോൾ പട്ടിക പൂർത്തിയാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam