സെലിബ്രറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്‌ട്രൈക്കേഴ്‌സ് സെമി ഫൈനലിൽ പുറത്ത്. ബംഗാൾ ടൈഗേഴ്‌സിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടാണ് സ്‌ട്രൈക്കേഴ്‌സ് പുറത്തായത്.
കൊയമ്പത്തൂരിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സ്‌ട്രൈക്കേഴസ്് ആറ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് നേടിയത്. അർജുൻ നന്ദകുമാർ (41 പന്തിൽ 61), ഉണ്ണി മുകുന്ദൻ (33 പന്തിൽ 41) എന്നിവരാണ് സ്‌ട്രൈക്കേഴ്‌സിന് വേണ്ടി തിളങ്ങിയത്.
മറുപടി ബാറ്റിംഗിൽ ടൈഗേഴ്‌സ് 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 64 റൺസെടുത്ത ജാമി ബാനർജി, രാഹുൽ മജുംദാർ (11 പന്തിൽ 40) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ടൈഗേഴ്‌സിനെ വിജത്തിലേക്ക് നയിച്ചത്.
കയ്യിലിരുന്ന കളിയാണ് സ്‌ട്രൈക്കേഴ്‌സ് കൈവിട്ടത്. അവസാന രണ്ട് ഓവറിൽ 39 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അവസാന പത്ത് പന്തുകൾക്കിടെ കളിമാറി. അരുൺ ബെന്നി എറിഞ്ഞ 19-ാം ഓവറിൽ മൂന്ന് സിക്‌സ് ഉൾപ്പെടെ 21 റൺസാണ് പിറന്നത്. രാഹുലാണ് മൂന്ന് സിക്‌സും നേടിയത്. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 18 റൺസും. എന്നാൽ ബിനീഷ് കോടിയേരി എറിഞ്ഞ അവസാന ഓവറിൽ രാഹുൽ മൂന്ന് സിക്‌സ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. സ്‌ട്രൈക്കേഴ്‌സിന് വേണ്ടി നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ മുഹമ്മദ് ഷാരിഖാണ് മികച്ച പ്രകടനം പുറത്തെടുത്തത്.
നേരത്തെ മികച്ച തുടക്കമാണ് ഉണ്ണി അർജുൻ സഖ്യം സ്‌ട്രൈക്കേഴ്‌സിന് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 76 റൺസ് ചേർത്തു. ഉണ്ണിയെ പുറത്താക്കി ജാമിയാണ് ടൈഗേഴ്‌സിന് ബ്രേക്ക് ത്രൂ നൽകിയത്. മൂന്ന് സിക്‌സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തുടർന്നെത്തിയ ജീൻ പോൾ ലാൽ (0) നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങി. ഇതിനിടെ അർജുനും പവലിയനിൽ തിരിച്ചെത്തി.
തുടർന്ന് മദൻ മോഹന്റെ (14 പന്തിൽ 28) ഇന്നിംഗ്‌സാണ് സ്‌ട്രൈക്കേഴ്‌സിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ആര്യൻ (10), അരുൺ ബെന്നി (14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. വിവേക് ഗോപൻ (11), ഷാരിഖ് (4) എന്നിവർ പുറത്താവാതെ നിന്നു. ജാമി മൂന്നും ആദ്യത്യ റോയ് രണ്ടും വിക്കറ്റും വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
