ബുംറയും പന്തും തന്നോട് നേരത്തെ തന്നെ മാപ്പ് പറഞ്ഞിരുന്നു: ടെംബ ബാവുമ

DECEMBER 26, 2025, 7:11 AM

ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറയും റിഷഭ് പന്തും 'കുള്ളൻ' എന്ന പരാമർശത്തെ തുടർന്ന് തന്നോടു നേരത്തെ തന്നെ മാപ്പ് പറഞ്ഞിരുന്നുവെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ക്യാപ്ടൻ ടെംബ ബാവുമ വെളിപ്പെടുത്തി.

ആ സംഭവത്തെ വിദ്വേഷമായി കാണുന്നില്ലെന്നും മറിച്ച് പ്രചോദനമായി മാറ്റാനാണ് താൽപര്യമെന്നും ബാവുമ വ്യക്തമാക്കി. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക 2 -0ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു.

ഒന്നാം ടെസ്റ്റിന് ശേഷമാണ് പന്തും ബുംറയും അടുത്തുവന്ന് മാപ്പ് പറഞ്ഞത്. അപ്പോൾ അത് എന്തിനാണെന്ന് മനസ്സിലാക്കാനായില്ല. പിന്നീട് ടീമിന്റെ മീഡിയ മാനേജറുമായി സംസാരിക്കേണ്ടി വന്നു. എങ്കിലും ഗ്രൗണ്ടിൽ പറഞ്ഞ കാര്യം ഞാൻ മറക്കില്ല, പക്ഷേ അതിനെ ഞങ്ങൾ പ്രചോദനമായി കാണും,' ബാവുമ പറഞ്ഞു.

vachakam
vachakam
vachakam

ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിനിടെ സ്റ്റംപ് മൈക്കിൽ പകർത്തപ്പെട്ട സംഭാഷണത്തിലാണ് 'കുള്ളൻ' പരാമർശം വിവാദമായത്. ബാവുമയുടെ കാലിൽ പന്ത് തട്ടിയതിന് ശേഷം ബുംറ റിവ്യൂ വേണമെന്ന് പറയുമ്പോൾ, ഉയരം കൂടുതലാണെന്നാണ് പന്ത് മറുപടി നൽകിയത്. ഇതിന് ഇടയിൽ ബാവുമയുടെ ഉയരത്തെ കുറിച്ചുള്ള പരാമർശമാണ് വിവാദത്തിന് വഴിവച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam