സഞ്ജു സാംസണെതിരെ വംശീയാധിക്ഷേപം; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് പരാതി നൽകി കേരള കോൺഗ്രസ്

MARCH 2, 2026, 11:41 PM

ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച മലയാളി താരം സഞ്ജു സാംസണെതിരെ സോഷ്യൽ മീഡിയയിൽ വംശീയാധിക്ഷേപം. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 50 പന്തിൽ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജുവിന്റെ പ്രകടനത്തിന് പിന്നാലെയാണ് വിദ്വേഷ പരാമർശം ഉയർന്നത്. സംഭവത്തിൽ കടുത്ത നടപടി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിനെ സമീപിച്ചു.

സഞ്ജു സാംസണിന്റെയും വെസ്റ്റ് ഇൻഡീസ് താരങ്ങളുടെയും ചർമ്മത്തിന്റെ നിറത്തെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റാണ് വിവാദമായത്. "കറുത്ത ശക്തികളെ തോൽപ്പിക്കാൻ മറ്റൊരു കറുത്ത ശക്തിക്ക് മാത്രമേ കഴിയൂ, വെൽ പ്ലേയ്ഡ് സഞ്ജു" എന്ന വംശീയ ചുവയുള്ള അടിക്കുറിപ്പോടെ ഒരാൾ സഞ്ജുവിന്റെ ചിത്രം പങ്കുവെക്കുകയായിരുന്നു. ഇത് വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായി.

"ഇത്തരത്തിലുള്ള നീചമായ വംശീയതയ്ക്ക് ഇന്ത്യയിൽ സ്ഥാനമില്ല. സഞ്ജു സാംസണെ ലക്ഷ്യമിട്ട് വിദ്വേഷം പ്രചരിപ്പിച്ച അക്കൗണ്ടിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അശ്വിനി വൈഷ്ണവിനോട് ഞങ്ങൾ ആവശ്യപ്പെടുന്നു. സഞ്ജു കേരളത്തിന്റെ അഭിമാനമാണ്," എന്ന് കേരള കോൺഗ്രസ് ഔദ്യോഗികമായി എക്സിൽ കുറിച്ചു.

vachakam
vachakam
vachakam

വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയെന്നോണം, താൻ നിലവിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ലെന്ന് സഞ്ജു സാംസൺ വ്യക്തമാക്കി. മത്സരത്തിന് ശേഷം സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

"എന്റെ കഴിവുകളിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഫോണും സോഷ്യൽ മീഡിയയും ഞാൻ സ്വിച്ച് ഓഫ് ചെയ്തു, എന്നിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത്രയും പ്രധാനപ്പെട്ട ഒരു മത്സരത്തിൽ ടീമിനെ വിജയിപ്പിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്," സഞ്ജു പറഞ്ഞു. സഞ്ജുവിന്റെ ഈ മാനസിക കരുത്തിനെ ആരാധകർ പ്രശംസിക്കുമ്പോഴും, താരത്തെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ മാതൃകാപരമായ ശിക്ഷ വേണമെന്ന ആവശ്യം ശക്തമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam