കണ്ണൂര്‍: പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന് അനുകൂലി ടി പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് അഭിവാദ്യവുമായി സിപിഐഎം പ്രവര്‍ത്തകര്‍.
കേസില്‍ ഡിവൈഎഫ്ഐയുടെ അഞ്ച് നേതാക്കളെയാണ് ഇന്നലെയും ഇന്നുമായി അറസ്റ്റ് ചെയ്തത്. സിപിഐഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി പയ്യന്നൂരില്‍ മത്സരിച്ച വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിലാണ് പാര്‍ട്ടി അംഗമായ ടി പുരുഷോത്തമന്റെ വീടും കാറും അക്രമിച്ച് നശിപ്പിച്ചത്.
പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് വളപ്പിലാണ് കേസിലെ പ്രതികള്‍ക്ക് അഭിവാദ്യവുമായി സിപിഐഎം പ്രവര്‍ത്തകര്‍ എത്തിയത്.
പൊലീസ് സ്റ്റേഷനില്‍ നിന്നും ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് സിപിഐഎം പ്രവര്‍ത്തകര്‍ അഭിവാദ്യം അറിയിച്ച് മുദ്രാവാക്യം വിളിച്ചത്. ധീരന്മാരാം പോരാളികളെ നിങ്ങള്‍ക്കായിരം അഭിവാദ്യങ്ങള്‍, കള്ളക്കേസില്‍ ജയിലറയോ എന്നിങ്ങനെയാണ് മുദ്രാവാക്യങ്ങള്‍.
ഡിവൈഎഫ്ഐ പയ്യന്നൂര്‍ വെസ്റ്റ് മേഖല പ്രസിഡന്റ് സുധീഷ്, മേഖലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയ്, മേഖലാ കമ്മിറ്റി അംഗങ്ങളായ അശ്വിന്, സുനാജ് എന്നിവരും സിപിഐഎം അംഗവുമായ കുന്നിയൂര് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അബിൻ വർക്കി 12,000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന് പത്തനംതിട്ട ഡിസിസി
നിതിൻ ലോൺ ആപ്പിൽ നിന്ന് കടം എടുത്തിരുന്നു: ലോണിനായി കൊടുത്തത് അധ്യാപികയുടെ നമ്പർ
നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകരെ പ്രതികളാക്കി കേസെടുത്തു: ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി
നിതിൻറെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു: കണ്ണൂർ എസിപിക്ക് ചുമതല