ബെൻ സ്റ്റോക്‌സിനെ ഇംഗ്ലണ്ട് ടീമിൽ നിന്നും പുറത്താക്കി

JUNE 12, 2026, 8:21 AM

ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെ ലണ്ടനിലെ നൈറ്റ് ക്ലബ്ബിലുണ്ടായ അടിപിടിയെ തുടർന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്‌സിനെ ടീമിൽ നിന്ന് പുറത്താക്കി.
സ്റ്റോക്‌സിനൊപ്പം പേസർ ഗസ് അറ്റ്കിൻസണെയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ജൂൺ 17ന് ലണ്ടനിലെ ഓവലിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ മുൻ നായകൻ ജോ റൂട്ട് ഇംഗ്ലണ്ടിനെ നയിക്കും.  2017 മുതൽ 2022 വരെ ഇംഗ്ലണ്ടിന്റെ നായകനായിരുന്ന ജോ റൂട്ട് ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതൽ ടെസ്റ്റുകളിൽ (64 ടെസ്റ്റ്) നയിച്ച നായകൻ കൂടിയാണ്. വൈസ് ക്യാപ്ടൻ ഹാരി ബ്രൂക്കിനെ പരിഗണിക്കാതെയാണ് റൂട്ടിനെ താൽക്കാലിക ചുമതലയേൽപ്പിച്ചത്.

ഒന്നാം ടെസ്റ്റിൽ ന്യൂസിലൻഡിനെ 115 റൺസിന് തോൽപ്പിച്ചതിന് പിന്നാലെ, ടീം മാനേജ്‌മെന്റിന്റെ നിർദേശം ലംഘിച്ചാണ് സ്റ്റോക്‌സും അറ്റ്കിൻസണും ചെൽസിയിലെ 'റെക്‌സ് റൂംസ് ' നൈറ്റ് ക്ലബ്ബിൽ എത്തിയത്. ഇവിടെ വെച്ച് പ്രമുഖ റഗ്ബി ക്ലബ്ബായ സാരസെൻസിന്റെ സാമോവൻ താരം ടോട്ടോവ ഔവയുമായി ഇംഗ്ലണ്ട് താരങ്ങൾ വാക്കേറ്റത്തിലാവുകയായിരുന്നു. സംഭവത്തിൽ ഇസിബിയും സ്വതന്ത്ര ക്രിക്കറ്റ് റെഗുലേറ്ററും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

താരങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലില്ലെങ്കിലും അച്ചടക്കലംഘനത്തിന് കർശന നടപടിയുണ്ടാകുമെന്നാണ് സൂചന. ക്രിക്കറ്റ് ബോർഡിന്റെ കർശന അന്വേഷണം നേരിടുന്നതിനാലാണ് ഇരുവർക്കും രണ്ടാം ടെസ്റ്റിൽ വിലക്കേർപ്പെടുത്തിയതെന്ന് ഇസിബി ബുധനാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam