പാകിസ്ഥാനും, ഓസീസും പിറകെ നിൽക്കണം; ബിസിസിഐ ആസ്തി എത്രയെന്ന് അറിയാമോ?

DECEMBER 9, 2023, 8:28 PM

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് എന്നാണ് ബിസിസിഐ പരക്കെ അറിയപ്പെടുന്നത്. എന്നാൽ ബിസിസിഐയുടെ ആസ്തി എത്രയാണെന്ന് ആർക്കും അറിയില്ല.

ഇപ്പോഴിതാ ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഒരു പ്രമുഖ കായിക മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം ബിസിസിഐയുടെ ആസ്തി 2.25 ബില്യൺ യുഎസ് ഡോളറാണ്. അതായത് ഏകദേശം 18700 കോടി ഇന്ത്യൻ രൂപ.

ഇന്ത്യൻ പ്രീമിയർ ലീഗ് (ഇന്ത്യൻ പ്രീമിയർ ലീഗ്) വന്നതോടെ ബിസിസിഐയുടെ ആസ്തിയിൽ വൻ കുതിച്ചുചാട്ടമുണ്ടായി. 2008ലെ ആദ്യ സീസൺ മുതൽ ഐപിഎൽ വഴി ബിസിസിഐ പണം സമ്പാദിക്കുന്നുണ്ട്. ഐസിസി വരുമാനത്തിന്റെ 37 ശതമാനം ബിസിസിഐയ്ക്കാണെന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

ലോകത്തിലെ മറ്റൊരു ബോർഡിനും സമ്പത്തിന്റെ കാര്യത്തിൽ ബിസിസിഐയുടെ അടുത്തെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.

ക്രിക്കറ്റിൽ മറ്റാരേക്കാളും നേട്ടങ്ങൾ കൈവരിച്ചിട്ടും സമ്പത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആസ്തി വെറും 79 മില്യൺ യുഎസ് ഡോളറാണ്. അതായത് ഏകദേശം 660 കോടി ഇന്ത്യൻ രൂപ (ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആസ്തി).

മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്‍റെ (England and Wales Cricket Board) ആസ്‌തി 59 മില്യണ്‍ യുഎസ് ഡോളറാണ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആസ്‌തി ഏകദേശം 55 മില്യൺ യുഎസ് ഡോളറിന് അടുത്താണെന്നാണ് റിപ്പോര്‍ട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam