ഇന്ത്യൻ ജേഴ്‌സിയിൽ സുപ്രധാന മാറ്റവുമായി ബി.സി.സി.ഐ

MARCH 9, 2026, 4:38 AM

ലോകകപ്പ് നേടിയ ടീം ഇന്ത്യയുടെ ജേഴ്‌സിയിൽ സുപ്രധാന മാറ്റം. ജേഴ്‌സിയിലെ ബി.സി.സി.ഐ മുദ്ര ആലേഖനം ചെയ്തതിന് മുകളിൽ മൂന്നാമതൊരു നക്ഷത്രം കൂടി ഉൾപ്പെടുത്തി.

ഇതുവരെ രണ്ട് ലോകകപ്പ് വിജയം അടയാളമാക്കുന്ന രണ്ട് നക്ഷത്രങ്ങളാണ് ജേഴ്‌സിയിൽ ഉണ്ടായിരുന്നത്. ഇത്തവണത്തെ വിജയത്തോടെ മൂന്നാമതും ലോകകപ്പ് നേടിയ ടീം ഇന്ത്യയുടെ ജേഴ്‌സിയിൽ 2026 ലോകകപ്പ് വിജയത്തിന്റെ അടയാളമായാണ് പുതിയ നക്ഷത്രം ഉൾപ്പെടുത്തിയത്. ഇത് അറിയിച്ചുകൊണ്ടുള്ള വീഡിയോ ബി.സി.സി.ഐ പുറത്തുവിട്ടു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്താണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം ചൂടിയത്. ഈ വിജയത്തോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും സ്വന്തം മണ്ണിൽ ലോകകപ്പ് നേടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി. 2007, 2024 വർഷങ്ങളിലെ വിജയങ്ങൾക്ക് പിന്നാലെ എത്തിയ ഈ മൂന്നാം കിരീട നേട്ടമാണ് ഇപ്പോൾ ഇന്ത്യൻ ജേഴ്‌സിയിൽ മൂന്നാം നക്ഷത്രമായി തിളങ്ങുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam