വമ്പൻ മാറ്റങ്ങളുടെ അടുത്തവർഷത്തേക്കുള്ള വാർഷിക കരാർ പ്രഖ്യാപിച്ച് ബി.സി.സി.ഐ

FEBRUARY 10, 2026, 2:49 AM

വമ്പൻ മാറ്റങ്ങളോടെ അടുത്ത വർഷത്തേക്കുള്ള ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാറുകൾ പ്രഖ്യാപിച്ച് ബി.സി.സി.ഐ. ആകെ 30 പുരുഷ താരങ്ങളെയും 21 വനിതാ താരങ്ങളെയുമാണ് ഇത്തവണ വാർഷക കരാറിൽ ഉൾപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തിയപ്പോൾ ലോകകപ്പ് ടീമിലെ ഓപ്പണറായ ഇഷാൻ കിഷനെ വാർഷിക കരാറിൽ നിന്ന് വീണ്ടും തഴഞ്ഞു. ഇതിന് പുറമെ 7 കോടി രൂപ വാർഷിക പ്രതിഫലം നൽകിയിരുന്ന 'എ പ്ലസ് ' വിഭാഗം ഇത്തവണ പൂർണമായും ഒഴിവാക്കുകയും ചെയ്തു.

ടെസ്റ്റ്, ടി20 ക്രിക്കറ്റുകളിൽ നിന്നുള്ള വിരമിക്കലാണ് മുൻ നായകൻമാരായ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്ലിക്കും തിരിച്ചടിയായത്. നിലവിൽ ഏകദിനത്തിൽ മാത്രം കളിക്കുന്ന ഇരുവരെയും ഗ്രേഡ് ബിയിലേക്കാണ് മാറ്റിയത്. ടി20 നായകൻ സൂര്യകുമാർ യാദവും ബി ഗ്രേഡിലാണ് ഇടംപിടിച്ചത്.

ശുഭ്മൻ ഗിൽ (ടെസ്റ്റ്, ഏകദിന നായകൻ), ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവർ മാത്രമാണ് എ ഗ്രേഡിലുള്ളത്. എന്നാൽ എ ഗ്രേഡുകാരുടെ വാർഷിക പ്രതിഫലം എത്രയാണെന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല. ജഡേജ ടി20യിൽ നിന്ന് വിരമിച്ചിട്ടും എ ഗ്രേഡിൽ നിലനിർത്തിയതും ശ്രദ്ധേയമാണ്.

vachakam
vachakam
vachakam

മലയാളി താരം സഞ്ജു സാംസൺ ഗ്രേഡ് സിയിൽ തുടരും. യുവതാരങ്ങളായ അഭിഷേക് ശർമ്മ, തിലക് വർമ്മ, റിങ്കു സിംഗ് എന്നിവരും സഞ്ജുവിനൊപ്പം ഗ്രേഡ് സിയിലുണ്ട്. അതേസമയം, പരിക്കിനെത്തുടർന്ന് വിട്ടുനിൽക്കുന്ന പേസർ മുഹമ്മദ് ഷമി, ഇഷാൻ കിഷൻ, സർഫറാസ് ഖാൻ എന്നിവർക്ക് ഇത്തവണ വാർഷിക കരാറില്ല. ആകെ 30 പുരുഷ താരങ്ങൾക്കാണ് ഇത്തവണ കരാർ ലഭിച്ചത്.

വനിതാ ക്രിക്കറ്റിലും മാറ്റങ്ങൾ

വനിതാ താരങ്ങളുടെ കരാറിലും ബി.സി.സി.ഐ മാറ്റം വരുത്തി. ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ദീപ്തി ശർമ എന്നിവർ എ ഗ്രേഡിൽ തുടരുമ്പോൾ, ജെമീമ റോഡ്രിഗസിനെ ബിയിൽ നിന്ന് എ ഗ്രേഡിലേക്ക് ഉയർത്തി. കഴിഞ്ഞ തവണ സി ഗ്രേഡിലുണ്ടായിരുന്ന മലയാളി താരം മിന്നുമണിക്ക് ഇത്തവണയും കരാർ പട്ടികയിൽ ഇടംപിടിക്കാനായില്ല. കൂടാതെ പൂജ വസ്ത്രാക്കർ, ശ്രേയങ്ക പാട്ടീൽ, ടിറ്റാസ് സാധു തുടങ്ങിയ പ്രമുഖ താരങ്ങളും ഇത്തവണ കരാർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ട്.

vachakam
vachakam
vachakam

പുരുഷ ടീമിനുള്ള വാർഷിക കരാർ

ഗ്രേഡ് എ: ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ.

ഗ്രേഡ് ബി: രോഹിത് ശർമ്മ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, സിറാജ്, വാഷിംഗ്ടൺ സുന്ദർ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ.

vachakam
vachakam
vachakam

ഗ്രേഡ് സി: സഞ്ജു സാംസൺ, അക്‌സർ പട്ടേൽ, തിലക് വർമ്മ, റിങ്കു സിംഗ്, ശിവം ദുബെ, അർഷ്ദീപ് സിംഗ്, പ്രസീദ്ധ് കൃഷ്ണ.

വനിതാ താരങ്ങളുടെ വാർഷിക കരാർ

ഗ്രേഡ് എ: ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ.

ഗ്രേഡ് ബി: രേണുക താക്കൂർ, ഷഫാലി വർമ്മ, റിച്ച ഘോഷ്, സ്‌നേഹ് റാണ.

ഗ്രേഡ് സി: രാധാ യാദവ്, അമൻജോത് കൗർ, യാസ്തിക ഭാട്ടിയ, ഹർലീൻ ഡിയോൾ, പ്രതിക റാവൽ, ക്രാന്തി ഗൗഡ്, ശ്രീ ചരിണി, കഷ്‌വി ഗൗതം, ജി കമാലിനി, വൈഷ്ണവി ശർമ, തേജാൽ ഹസ്ബനിസ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam