ജർമ്മൻ ബുണ്ടസ് ലിഗ ഫുട്‌ബോളിൽ ലൂയിസ് ഡിയസിന്റെ ഹാട്രിക്കും ഹാരി കെയ്‌ന്റെ ഇരട്ടഗോളും ചേർന്നപ്പോൾ എഫ്‌സി ബേയൺ മ്യൂണിക്കിന് ആധികാരിക ജയം.
ഹോം മത്സരത്തിൽ ബയേൺ മ്യൂണിക് 5-1ന് ഹൊഫെൻഹീമിനെ കീഴടക്കി. 20, 45 മിനിറ്റുകളിൽ പെനാൽറ്റിയിലൂടെയായിരുന്നു ഹാരി കെയ്‌ന്റെ ഗോളുകൾ. 45+2, 62, 89 മിനിറ്റുകളിൽ ഡിയസും ലക്ഷ്യംകണ്ടു.
ലീഗിൽ 21 മത്സരങ്ങൾ പൂർത്തിയായപ്പോൾ 54 പോയിന്റുമായി ബയേൺ മ്യൂണിക് ഒന്നാം സ്ഥാനത്ത് തുടരുന്നു. ബൊറൂസിയ ഡോർട്ട്മുണ്ട് (48), ഹൊഫെൻഹീം (42) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
