ആരാധകരുടെ പരിഹാസം; ഹെയര്‍സ്റ്റൈല്‍ മാറ്റി തുര്‍ക്കി താരം ബാരഷ് അൽപർ യൂല്‍മഹ്സ്

JUNE 17, 2026, 4:08 AM

തോല്‍വിക്ക് പിന്നാലെ ആരാധകരുടെ പരിഹാസം സഹിക്കാന്‍ വയ്യാതെ ഹെയര്‍സ്റ്റൈല്‍ മാറ്റി തുര്‍ക്കി താരം ബാരഷ് അൽപർ യൂല്‍മഹ്സ്. ഓസ്ട്രേലിയയ്ക്കെതിരെ 2–0ന് തോറ്റതിന് പിന്നാലെ പ്രകടനത്തെക്കാള്‍ ലുക്കില്‍ ശ്രദ്ധിക്കുന്നു എന്നായിരുന്നു തുര്‍ക്കി ആരാധകരുടെ വിമര്‍ശനം.

ടൂർണമെന്റിന് മുൻപ്, മഞ്ഞ നിറത്തിലുള്ള മോഹോക്ക് ഹെയർസ്റ്റൈലുമായി പ്രത്യക്ഷപ്പെട്ട താരം വലിയ ശ്രദ്ധ നേടിയിരുന്നു. 2002 ലോകകപ്പിൽ തുർക്കി ചരിത്രത്തിലാദ്യമായി മൂന്നാം സ്ഥാനം നേടിയപ്പോൾ സമാനമായ ഹെയർസ്റ്റൈലിൽ തിളങ്ങിയ മുൻ താരം ഊമിറ്റ് ഡവാലഹിനെയാണ് ബാരഷിന്റെ പുതിയ ലുക്ക് ആരാധകരെ ഓർമിപ്പിച്ചത്.

എന്നാൽ, ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് തോൽവി വഴങ്ങിയതോടെ ബാരഷർ കടുത്ത വിമര്‍ശനം നേരിട്ടു. ആരാധകര്‍ താരത്തിന്റെ രൂപത്തെയും ഹെയർസ്റ്റൈലിനെയും ലക്ഷ്യംവച്ചു. ഇതോടെ, താരം മോഹോക്ക് ഹെയർസ്റ്റൈലില്‍ നിന്ന് മുടി പറ്റെവെട്ടിയുള്ള ബസ്സ്കട്ടിലേക്ക് മാറി. തുർക്കിയിലെ ക്ലബായ ഗലാറ്റസരെ താരമാണ് ബാരഷ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam