ലാഹോർ: ഐ.പി.എല്ലിന് ബദലായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നടത്തുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ തുടക്കത്തിലേ പന്തുരയ്ക്കൽ വിവാദം. കഴിഞ്ഞദിവസത്തെ പി.എസ്.എൽ മത്സരത്തിൽ ലഹോർ ക്വാലാൻഡേഴ്‌സ് ടീമിന്റെ ക്യാപ്ടൻ ഷഹീൻ അഫ്രീദി, ഫഖർ സമാൻ, ഹാരിസ് റൗഫ് എന്നിവരാണ് പന്തിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചത്.
കറാച്ചി കിംഗ്‌സിന് ജയിക്കാൻ 20-ാം ഓവറിൽ 14 റൺസ് വേണ്ടിയിരുന്നപ്പോഴാണ് ഇവർ പന്ത് കയ്യിൽവച്ച് ഏറെ നേരം സംസാരിച്ചത്. മൂവരും ചുറ്റും കൂടി നിൽക്കുന്ന സമയത്ത് അമ്പയറുടെ കണ്ണുവെട്ടിച്ച് പന്തിൽ കൃത്രിമം കാണിച്ചെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
പന്തു വാങ്ങി പരിശോധിച്ച അമ്പയർമാർ കൃത്രിമം നടന്നിട്ടുണ്ടെന്നു കണ്ടെത്തി. ഇതോടെ മാച്ച് റഫറി കറാച്ചി കിംഗ്‌സ് ടീമിന് അഞ്ച് റൺസ് പെനാൽറ്റിയായി അനുവദിച്ചു. പഴയ പന്തു മാറ്റി മറ്റൊരു പന്ത് ഉപയോഗിച്ചാണ് മത്സരം പൂർത്തിയാക്കിയത്. മത്സരം കറാച്ചി ടീം ജയിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
