രണ്ടുവർഷ കാത്തിരിപ്പിനുശേഷം ടി20യിൽ സെഞ്ചുറിയുമായി ബാബർ അസം

APRIL 21, 2026, 7:35 AM

രണ്ടു വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ സെഞ്ചുറി അടിച്ച് പാകിസ്ഥാൻ താരവും മുൻ നായകനുമായ ബാബർ അസം. നീണ്ട 783 ദിവസങ്ങളുടെ ഇടവേളയ്ക്കു വിരാമമിട്ടാണ് ബാബർ മൂന്നക്കം കടന്നത്.

പാകിസ്ഥാൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരായ മത്സരത്തിലാണ് സ്വന്തം ടീമായ പെഷവാർ സാൽമിക്കു വേണ്ടി നായകൻ കൂടിയായ താരം മൂന്നക്കം കടന്നത്. മത്സരത്തിൽ 255 റൺസ് എടുത്ത പെഷവാർ ബാബറിന്റെ മികവിൽ ജയിച്ചു. 52 പന്തിൽ ആറ് ഫോറും നാല് സിക്‌സും സഹിതം ബാബർ 100 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഇതോടെ മറ്റൊരു നേട്ടവും പാകിസ്ഥാൻ താരം സ്വന്തം പേരിലാക്കി. ടി20 ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 12,000 റൺസ് നേടുന്ന താരമായി ബാബർ മാറി. 338 ഇന്നിങ്‌സുകൾ കളിച്ച താരം ഇതേ നേട്ടം വെറും 344 ഇന്നിങ്‌സുകളിൽ നേടിയ കരീബിയൻ ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് പഴങ്കഥയാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam