ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ: പ്രണോയി പുറത്ത്

JUNE 15, 2024, 2:04 PM

സിഡ്‌നി: ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ് പ്രണോയി ക്വാർട്ടറിൽ പുറത്തായി. ജാപ്പനീസ് താരം കൊഡയി നരവൊക്കൊയ്‌ക്കെതിരെ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണോയ്‌യുടെ തോൽവി. സ്‌കോർ: 19-21, 13-21.

ആദ്യ ഗെയിമിൽ 10-6ന് പിന്നിൽ നിന്ന ശേഷം ഒരു ഘട്ടത്തിൽ 18-18 എന്ന നിലയിൽ വരെ പൊരുതി നോക്കിയ ശേഷമാണ് പ്രണോയ് അടിയറവ് പറഞ്ഞത്. അടുത്ത ഗെയിമിൽ തുടക്കത്തിൽ 5-5നൊക്കെ ഒപ്പം പിടിച്ചെങ്കിലും പിന്നീട് ജാപ്പനീസ് താരം ആധിപത്യം നേടി ഗെയിമും കളിയും സ്വന്തമാക്കുകയായിരുന്നു.പ്രണോയ്‌യുടെ തോൽവിയോടെ ടൂർണമെന്റിൽ ഇന്ത്യൻ പ്രതീക്ഷകളും അവസാനിച്ചു.
മറ്റൊരു പുരുഷ സിംഗിൾസ് താരം സമീർ വെർമ്മ, വനിതാ സിംഗിൾസിൽ ആകാശി കശ്യപ്, മിക്‌സഡ് ഡബിൾസിൽ സിക്കി റെഡ്ഡി -സുമീത് റെഡ്ഡി സഖ്യവും തോറ്റു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam