അരിസോണ: ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ലേലത്തിന് രാജസ്ഥാൻ റോയൽസ് സാക്ഷ്യം വഹിക്കുന്നു. അരിസോണ ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യൻ സംരംഭകൻ കാൽ സോമാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഏകദേശം 13,500 കോടി രൂപയ്ക്ക് ($1.63 Billion) ടീമിനെ വാങ്ങാൻ ഒരുങ്ങുന്നു.
ഒരു ഐ.പി.എൽ ടീം ഒരു ബില്യൺ ഡോളറിന് മുകളിൽ മൂല്യം നേടുന്നത് ഇതാദ്യമായാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്‌പോർട്‌സ് ടെക്‌നോളജി എന്നീ മേഖലകളിൽ പ്രശസ്തനായ സോമാനി 2021 മുതൽ രാജസ്ഥാൻ റോയൽസിന്റെ നിക്ഷേപകനാണ്.
വാൾമാർട്ട് ഉടമ റോബ് വാൾട്ടൺ, ഡെട്രോയിറ്റ് ലയൺസ് ഉടമസ്ഥരായ ഹാംപ് കുടുംബം എന്നിവരും ഈ ഗ്രൂപ്പിന്റെ ഭാഗമാണ്.ബി.സി.സി.ഐയുടെ അനുമതി ലഭിക്കുന്നതോടെ 2026 ഐ.പി.എൽ സീസണിന് ശേഷം ടീമിന്റെ ഉടമസ്ഥാവകാശം സോമാനിക്ക് ലഭിക്കും.
2008ൽ വെറും 6.7 കോടി ഡോളറിനാണ് മനോജ് ബദാലെയുടെ എമർജിംഗ് മീഡിയ ടീമിനെ വാങ്ങിയത്. മറ്റ് പ്രമുഖ ഗ്രൂപ്പുകളെയും അദിത്യ ബിർള, സീറം ഇൻസ്റ്റിറ്റിയൂട്ട് എന്നിവരെയും മറികടന്നാണ് സോമാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡികോക്കിന്റെ സെഞ്ചുറി പാഴായി, മുംബൈയ് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ്
മുംബൈ ഇന്ത്യൻസിൽ പുതിയ താരം; പരിക്കേറ്റ അഥർവ്വയ്ക്ക് പകരം കൃഷ് ഭഗത് ടീമിലെത്തി
ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരു
ഫിഫ ലോകകപ്പ് വേദികളിൽ അപ്രതീക്ഷിത മാറ്റം; സ്പെയിനും ഉറുഗ്വേയും നേർക്കുനേർ, സൗദി അറേബ്യയ്ക്ക്