യൂറോപ്യൻ ഫുട്‌ബോളിലെ സുവർണ്ണ കരിയർ അവസാനിപ്പിച്ച് ഫ്രഞ്ച് സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാൻ അമേരിക്കൻ മേജർ ലീഗ് സോക്കറിലേക്ക്.
അത്‌ലറ്റിക്കോ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ ഗ്രീസ്മാൻ, ഒർലാൻഡോ സിറ്റിയിലേക്കാണ് ട്രാൻസ്ഫർ ഉറപ്പിച്ചിരിക്കുന്നത്. പ്രശസ്ത സ്‌പോർട്‌സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഈ നീക്കം സ്ഥിരീകരിച്ചത്.
അത്‌ലറ്റിക്കോ മാഡ്രിഡുമായി 2027 വരെ കരാറുണ്ടെങ്കിലും, ഈ ജൂലൈയിൽ എം.എൽ.എസ് സമ്മർ വിൻഡോ തുറക്കുമ്പോൾ താരം സൗജന്യ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുമെന്നാണ് റിപ്പോർട്ട്. ഈ ആഴ്ചയിലെ അന്താരാഷ്ട്ര ഇടവേളയിൽ താരം ഫ്‌ളോറിഡയിലെത്തി കരാർ നടപടികൾ പൂർത്തിയാക്കും. 2028 വരെയാകും ഒർലാൻഡോ സിറ്റിയുമായുള്ള ഗ്രീസ്മാന്റെ കരാർ കാലാവധി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡികോക്കിന്റെ സെഞ്ചുറി പാഴായി, മുംബൈയ് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ്
മുംബൈ ഇന്ത്യൻസിൽ പുതിയ താരം; പരിക്കേറ്റ അഥർവ്വയ്ക്ക് പകരം കൃഷ് ഭഗത് ടീമിലെത്തി
ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരു
ഫിഫ ലോകകപ്പ് വേദികളിൽ അപ്രതീക്ഷിത മാറ്റം; സ്പെയിനും ഉറുഗ്വേയും നേർക്കുനേർ, സൗദി അറേബ്യയ്ക്ക്