സന്നാഹ മത്സരത്തിൽ അർജന്റീനക്ക് വമ്പൻ വിജയം

JUNE 15, 2024, 6:59 PM

കോപ്പ അമേരിക്ക ആരംഭിക്കുന്നതിനു മുന്നോടിയായി നടന്ന അവസാന സന്നാഹ മത്സരത്തിൽ അർജന്റീനക്ക് വിജയം. ഇന്ന് ഗോട്ടിമാലയെ നേരിട്ട അർജന്റീന ഒന്നിനെതിരെ 4 ഗോളുകൾക്കാണ് വിജയിച്ചത്.

ലയണൽ മെസ്സി ഇരട്ട ഗോളുകളുമായി ഇന്ന് തിളങ്ങി. ലൗട്ടാരോ മാർട്ടിനസും ഇരട്ട ഗോളുകൾ നേടി. മെസ്സി ഇന്ന് സ്‌കലോണി പറഞ്ഞപോലെ ആദ്യ ഇലവനിൽ തന്നെ കളിച്ചിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ അർജന്റീന ഒരു ഗോളിന് പിറകിൽ പോയിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ചാണ് അവർ വിജയം സ്വന്തമാക്കിയത്. ലിസാൻഡ്രോ മാർട്ടിനസ് ആണ് നാലാം മിനുട്ടിൽ ഒരു സെൽഫ് ഗോൾ നൽകിയത്.

vachakam
vachakam
vachakam

മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിലായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ, ഇത് അർജന്റീനയെ സമനിലയിൽ എത്തിച്ചു. 39 മിനിട്ടിൽ ലൗട്ടാരോ മാർട്ടിനസ് ഒരു പെനാൾട്ടി ഗോളിലൂടെ അർജന്റീനയെ ലീഡിൽ എത്തിച്ചു.

66 മിനിറ്റിൽ ലൗട്ടാരോ വീണ്ടും അർജന്റീനക്കായി ഗോൾ നേടി. 77 മിനിട്ടിലായിരുന്നു മെസ്സിയുടെ രണ്ടാം ഗോൾ. ഇതോടെ അർജന്റീനയുടെ വിജയം പൂർത്തിയായി. ഇനി അർജന്റീന കോപ്പ അമേരിക്കയിൽ ആണ് ഇറങ്ങുന്നത്. ജൂൺ 20ന് അവർ കാനഡയെ നേരിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam