ബ്രൈറ്റൺ പരിശീലകനായി 31കാരനായ ഫാബിയൻ ഹർസെലർ

JUNE 15, 2024, 6:38 PM

31കാരനായ ഫാബിയൻ ഹർസെലറെ പരിശീലകനാക്കി എത്തിക്കാൻ ബ്രൈറ്റൺ തീരുമാനിച്ച. ബ്രൈറ്റൺ ഹർസെലറുമായി കരാറിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ഡി സെർബി ക്ലബ് വിട്ട ഒഴിവിലേക്ക് പല പേരുകളും കേട്ടു എങ്കിലും അവസാനം ബ്രൈറ്റൺ ഹർസെലറിൽ എത്തുകയായിരുന്നു. പ്രീമിയർ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീകനായി ഹർസെലർ മാറി. 2027വരെയുള്ള കരാർ അദ്ദേഹം ഒപ്പുവെക്കും.

യൂറോപ്പിലെ ബിഗ് ഡിവിഷനുകളിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകരിൽ ഒരാളാണ് ഹർസെലർ. കഴിഞ്ഞ സീസണിൽ ബുണ്ടസ്‌ലിഗ 2വിൽ ചാമ്പ്യന്മാരായ ഹാംബർഗ് ആസ്ഥാനമായുള്ള സെന്റ് പോളി ക്ലബിന്റെ പരിശീലകനാണ് ഹർസെലർ. ക്ലബിനെ 13 വർഷത്തെ ഇടവേളക്ക് ശേഷം ബുണ്ടസ്‌ലിഗയിലേക്ക് തിരികെയെത്തിക്കാൻ അദ്ദേഹത്തിനായി.

vachakam
vachakam
vachakam

2020ൽ തന്റെ 27-ാം വയസ്സിൽ സെന്റ് പോളിയിൽ അസിസ്റ്റന്റ് കോച്ചായി. പിന്നീട് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായി. 2022ൽ മുഖ്യപരിശീലകനായി ചുമതലയേൽക്കുമ്പോൾ 29 വയസ്സേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam