ഗില്ലിന് 12 ലക്ഷം പിഴ

MARCH 27, 2024, 4:40 PM

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ കനത്ത തോൽവിക്ക് പിന്നാലെ ശുഭ്മാൻ ഗില്ലിന് പിഴ. ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിൽ ഗില്ലിന് മാച്ച് റഫറി 12 ലക്ഷം രൂപ പിഴ ചുമത്തി. 

സീസണിലെ ആദ്യ പിഴവ് ആയതിനാൽ ഗില്ലിൻ്റെ പിഴ 12 ലക്ഷമായി പരിമിതപ്പെടുത്തി. തെറ്റ് ആവർത്തിച്ചാൽ ഗില്ലിന് ഒരു മത്സരത്തിൽ വിലക്ക് നേരിടേണ്ടി വരും.

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ മായങ്ക് അഗര്‍വാളിന്‍റെ വിക്കറ്റെടുത്തശേഷം ഫ്ലയിംഗ് കിസ് നല്‍കി യാത്രയയപ്പ് നല്‍കിയതിന് കൊല്‍ക്കത്ത പേസര്‍ ഹര്‍ഷിത് റാണക്ക് മാച്ച് റഫറി മാച്ച് ഫീയുടെ 60 ശതമാനം പിഴശിക്ഷ വിധിച്ചിരുന്നു.

vachakam
vachakam
vachakam

ഈ സീസണില്‍ ഗുജറാത്ത് നായകനായി അരങ്ങേറിയ ശുഭ്മാന്‍ ഗില്‍ സീസണിലെ ആദ്യ മത്സരത്തില്‍ ജയിച്ചു തുടങ്ങിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്‍റെ തനിയാവര്‍ത്തനമായ പോരാട്ടത്തില്‍ ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് കനത്ത തോല്‍വി വഴങ്ങി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam