‘അടുത്ത ജന്മത്തിൽ പ്രഭാസിനെപ്പോലൊരു മകനെയാണ് ആഗ്രഹിക്കുന്നത്’; സെറീന വഹാബ്

APRIL 23, 2025, 12:15 AM

നടൻ പ്രഭാസിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം  വ്യക്തമാക്കി നടി സെറീന വഹാബ്. പ്രഭാസിന്റെ പെരുമാറ്റം ഓഫ് സ്‌ക്രീനിൽ കണ്ടതിന് ശേഷം, അവൻ തന്റെ യഥാർത്ഥ മകനായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നുവെന്ന് നടി പറഞ്ഞു. സെറീന തന്റെ ആദ്യ ഹൊറർ ചിത്രമായ ദി രാജാ സായിബിൽ പ്രഭാസിനൊപ്പം അഭിനയിച്ചിരുന്നു. പ്രഭാസിനെ പോലെ ആരും ഉണ്ടാകില്ലെന്ന് സെറീന വഹാബ് പറയുന്നു.

‘പ്രഭാസിനെപ്പോലെ ആരും ഉണ്ടാകില്ല. വളരെ നല്ല വ്യക്തിയാണ്, എന്റെ അടുത്ത ജന്മത്തിൽ എനിക്ക് രണ്ട് ആൺമക്കൾ വേണമെന്ന് ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു. സൂരജും പ്രഭാസും. വളരെ സ്നേഹമുള്ള വ്യക്തിയാണ്’ – സെറീന വഹാബ് പറഞ്ഞു.

പ്രഭാസിന് യാതൊരു തരത്തിലുള്ള അഹങ്കാരവുമില്ല. സെറ്റിലുള്ള എല്ലാവർക്കും അദ്ദേഹം കൈ കൊടുക്കാറുണ്ട്. അത് ചെയ്യേണ്ടതില്ല, എന്നിട്ടും പ്രഭാസ് അങ്ങനെ ചെയ്യാറുണ്ട്. സ്വന്തം ഷോട്ടല്ലാത്തപ്പോഴും അദ്ദേഹം മുഴുവൻ സമയവും സെറ്റിൽ തന്നെയായിരിക്കും. വാഹനത്തിലേക്കൊന്നും പോകാറില്ലെന്നും നടി പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, പ്രഭാസിനൊപ്പം ജോലി ചെയ്യേണ്ടിവരുമെന്ന് കരുതി താൻ വളരെ പരിഭ്രാന്തിപെട്ടിരിന്നുവെന്നും എന്നാൽ പ്രഭാസ് വളരെ കംഫർട്ടബിളാക്കിയെന്നും നടി വ്യക്തമാക്കി. തന്റെ നായികമാരോടും അദ്ദേഹം നല്ല രീതിയിലാണ് പെരുമാറുന്നത്.

ആളുകളോട് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടാകും. അദ്ദേഹം സെറ്റിൽ മോശമായി പെരുമാറുന്നതോ ആരോടെങ്കിലും ശബ്ദം ഉയർത്തുന്നതോ കണ്ടിട്ടില്ലെന്നും സെറീന വഹാബ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam