മകളുടെ ജനനത്തിനുശേഷം സോഷ്യൽ മീഡിയ വിടാൻ ആഗ്രഹിച്ചു, പക്ഷേ...ആലിയ പറയുന്നു !

JANUARY 31, 2026, 3:55 AM

'സ്റ്റുഡന്റ്സ് ഓഫ് ദി ഇയർ' എന്ന ചിത്രത്തിലൂടെയാണ് ആലിയ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അങ്ങോട്ട് മികച്ച നടിയാകാനുള്ള ആലിയ ഭട്ടിന്റെ യാത്ര നിരവധി പോരാട്ടങ്ങളും കഠിനാധ്വാനവും ചേർന്നതാണ്. 

2022-ൽ ആലിയ രൺബീർ കപൂറിനെ വിവാഹം ചെയ്തു. അതേവർഷം ഇരുവർക്കും കുഞ്ഞ് പിറന്നു, റാഹ കപൂർ. രൺബീർ കപൂറിന് മകളോടുള്ള അമിതമായ സ്നേഹത്തെക്കുറിച്ചും അവളോടൊപ്പം ഒരു കുട്ടിയെപ്പോലെ പെരുമാറുന്നതിനെക്കുറിച്ചും ഒരു അഭിമുഖത്തിൽ തുറന്നുപറയുകയാണ് ആലിയ ഇപ്പോൾ.

അമ്മയായ ശേഷം ഓൺലൈനിൽ പങ്കുവെക്കുന്ന കാര്യങ്ങളിൽ അതിരുകൾ വെക്കുന്നതിൽ താൻ ശ്രദ്ധാലുവായെന്നും അഭിമുഖത്തിൽ ആലിയ പറഞ്ഞു. ചില സമയങ്ങളിൽ ആലിയക്ക് സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ തോന്നിയിട്ടുണ്ട്. എന്നാൽ അവരുടെ വലിയ ആരാധക പിന്തുണയും വിശ്വസ്തരായ ഫോളോവേഴ്സിനെയും ഓർക്കുമ്പോൾ അതിനു മുതിരാറില്ലെന്നും നടി പറഞ്ഞു.

vachakam
vachakam
vachakam

ഒരു കുഞ്ഞ് ജനിക്കുന്നത് എപ്പോഴും തന്നെ ആവേശഭരിതയാക്കിയിരുന്നുവെന്ന് ആലിയ പറഞ്ഞു. റാഹയുടെ ജനനത്തിനു മുമ്പ് രൺബീറുമായി ഇതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്തിരുന്നു. അന്നദ്ദേഹം നല്ലൊരു അച്ഛനായിരിക്കുമെന്ന് ആലിയക്ക് തോന്നി. രണ്ടുപേരുടെയും ചിന്തകൾ ഒന്നിച്ചുവന്നപ്പോൾ കുഞ്ഞെന്ന സ്വപ്നവുമായി ഞങ്ങൾ മുന്നോട്ട് പോയെന്നും ആലിയ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam