നടൻ വിജയ് തന്റെ പുതിയ ചിത്രമായ ഗോട്ടിന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചിത്രീകരണത്തിനായി ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തെ കാണാൻ ആരാധകർ ഒഴുകിയെത്തിയിരുന്നു.
വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് താരം സഞ്ചരിച്ച കാർ ആരാധകരുടെ ആവേശത്തിൽ തകർന്നുവെന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വാഹനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില്ലുകൾ തകരുകയും ഡോര്‍ അടക്കമുള്ള ഭാഗങ്ങൾ ചളുങ്ങുകയും ചെയ്ത അവസ്ഥയിലാണ് കാർ.
തിരുവനന്തപുരം വിമാനത്താവളത്തിലും ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലുമാണ് ഗോട്ടിന്റെ ചിത്രീകരണം നടക്കുക.
Condition of the car used for Thalapathy's journey from the airport to the hotel..!!
The next few days will be a real headache for Trivandrum Police..!!
Craze 🥵🙏pic.twitter.com/30MXqNIT3j— AB George (@AbGeorge_) March 18, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്