കൊ‌ഹ്‌ലിയും കുടുംബവും ഇന്ത്യ വിടുന്നുവോ? വിരാടും അനുഷ്‌കയും യുകെയിൽ സ്ഥിരതാമസമാക്കുന്നതായി റിപ്പോർട്ട് 

JULY 9, 2024, 12:35 PM

ഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് വിരാട് കൊഹ്‌ലി. നിരവധി ആരാധകർ ഉള്ള  ഇഷ്ടപ്പെടുന്ന താരദമ്പതികള്‍ ആണ് വിരാടും അനുഷ്‌ക ശർമ്മയും. ഇപ്പോഴിതാ കൊ‌ഹ്‌ലിയും കുടുംബവും ഇന്ത്യ വിടുന്നതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. 

ട്വന്റി20 ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ താരം ട്വന്റി 20 ഫോ‌ർമാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതോടെ യുകെയിലേയ്ക്ക് താമസം മാറ്റാനാണ് കുടുംബത്തിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകളില്‍ വ്യക്തമാക്കുന്നത്. 

ലോകകപ്പ് വിജയാഘോഷത്തിന് പിന്നാലെ കുടുംബത്തെ കാണാനായി വിരാട് ലണ്ടനിലേയ്ക്ക് വിമാനം കയറിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. കഴിഞ്ഞവർഷം ഡിസംബറില്‍ സജീവ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത താരം നേരെ പോയത് യുകെയിലേയ്ക്കായിരുന്നു. വിരാടിന്റെയും കുടുംബത്തിന്റെയും യുകെയില്‍ നിന്നുള്ള ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിരുന്നു.

vachakam
vachakam
vachakam

അതേസമയം വിരാടിന്റെ രണ്ടാമത്തെ കുഞ്ഞ് പിറന്നത് ലണ്ടനിലാണെന്നും റിപ്പോ‌ർട്ടുകള്‍ പുറത്തുവന്നിരുന്നു. കുഞ്ഞ് ജനിച്ച്‌ അഞ്ച് ദിവസത്തിനുശേഷമായിരുന്നു വിരാട് ഇക്കാര്യം അറിയിച്ചത്. കുഞ്ഞ് ഇന്ത്യയ്ക്ക് പുറത്ത് ജനിച്ചതുകൊണ്ടാണ് കുടുംബം ഇക്കാര്യം ഉടൻ പുറത്തുവിടാത്തതെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ വിഷയത്തിൽ ഇതുവരെ താരങ്ങൾ പ്രതികരിച്ചിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam