പ്രതിഫലത്തിൽ ഷാരൂഖ് ഖാനെ മലർത്തിയടിച്ച് വിജയ്

SEPTEMBER 18, 2024, 1:03 PM

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ നടൻ ഷാരൂഖ് ഖാനെ പിന്തള്ളി വിജയ്. ദളപതി 69 ൻ്റെ വിജയ് യുടെ പ്രതിഫലം 275 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഷാരൂഖ് കഴിഞ്ഞ പ്രൊജക്ടിനായി വാങ്ങിയ 250 കോടി എന്ന റെക്കോർഡാണ് വിജയ് അവശേഷിപ്പിച്ചത്.

ദളപതി 69 ആണ്  രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുന്ന വിജയ്യുടെ അവസാന ചിത്രം. ദളപതി 69 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം.

കെവിഎൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമായി ചേർന്നാണ് ദളപതി 69 നിർമിച്ചിരിക്കുന്നത്. സതുരംഗ വേട്ടൈ, തുണിവ്, വലിമൈ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ എച്ച് വിനോദ് ആണ് ചിത്രം ഒരുക്കുന്നത്. അനിരുദ്ധാണ് സംഗീതസംവിധായകൻ. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറക്കാർ നൽകുന്ന വിവരം.

vachakam
vachakam
vachakam

വിജയ്‌യുടെ കരിയറിലെ അവസാനത്തെ ചിത്രമെന്ന നിലയിൽ ഏറെ വൈകാരികമാണ് ആരാധകർക്ക് ദളപതി 69. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങളടക്കം വിജയ് സിനിമാ അഭിനയം നിർത്തുന്നതിലുളള ദു:ഖം പങ്കുവെച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു.

ചിത്രത്തിന്റെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ഇതുവരെയും പുറത്തു വിട്ടിട്ടില്ലെങ്കിലും സിമ്രാൻ, മോഹൻലാൽ, മമിത ബൈജു, സമന്ത റൂത്ത് പ്രഭു, പൂജ ഹെഗ്‌ഡെ തുടങ്ങിയവർ ചിത്രത്തിൽ അണി നിരക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam