വിജയിയുടെ അവസാന ചിത്രത്തിന് വൻ മുന്നേറ്റം; റിലീസിന് മുൻപേ ലോകമെമ്പാടും ₹50 കോടി നേടി ജനനായകൻ 

JANUARY 6, 2026, 5:01 AM

തമിഴ് സൂപ്പർതാരം വിജയ് അഭിനയിക്കുന്ന സിനിമ “ജന നായകൻ” റിലീസ് ആകുന്നതിന് മുമ്പ് തന്നെ ലോകമെമ്പാടും വലിയ ശ്രദ്ധയും ആവേശവും നേടിയ ചിത്രമാണ്. ഈ ചിത്രം വിജയിയുടെ സിനിമ ജീവിതത്തിലെ അവസാന ചിത്രം ആണെന്നത് തന്നെയാണ് ഇതിന്റെ പിന്നിലെ കാരണവും.

അതേസമയം വിജയ് ഇനി പൂർണ്ണ സമയ രാഷ്ട്രീയത്തിലേക്ക് കടക്കാൻ പോകുന്നതിനാൽ ഈ ചിത്രം  അദ്ദേഹത്തിന്റെ വിടവാങ്ങൽ സിനിമ എന്ന നിലയിലാണ് ആരാധകർ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ, ഈ സിനിമ തിയേറ്ററിൽ കാണണം എന്ന വലിയ ആവേശമാണ് ആരാധകരിൽ ഉള്ളത്.

എന്നാൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ജന നായകൻ സിനിമ ലോകമെമ്പാടുമായി ₹50 കോടി രൂപയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നേടിയിട്ടുണ്ട്. ഇത് സിനിമ റിലീസ് ആകുന്നതിന് മൂന്ന് ദിവസം മുൻപേ ആണ് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഒരു സിനിമ തിയേറ്ററിൽ എത്തുന്നതിന് മുൻപ് ഇത്രയും വലിയ തുക നേടുന്നത് തന്നെ അതിന്റെ വൻ ഹൈപ്പും താരത്തിന്റെ ജനപ്രീതിയും കാണിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

വിദേശങ്ങളിൽ നിന്ന് മാത്രം ഏകദേശം 4 മില്യൺ ഡോളറിലധികം (ഏകദേശം ₹30 കോടി+) അഡ്വാൻസ് ബുക്കിംഗ് ലഭിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മലേഷ്യയിൽ ജന നായകൻ ഒരു ചരിത്ര റെക്കോർഡ് സൃഷ്ടിച്ചു എന്നാണ് റിപ്പോർട്ടുകൾ. ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ ആദ്യ മണിക്കൂറിൽ തന്നെ 50,000-ത്തിലധികം ടിക്കറ്റുകൾ വിറ്റു. ഒരു ദിവസത്തിനുള്ളിൽ 1 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റ് പോയത്.

ചിത്രം വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് നേടാൻ സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam