ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ ചടങ്ങിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയത് തൃഷ കൃഷ്ണൻ ആയിരുന്നു.
ജവഹർലാൽ നെഹ്‌റു സ്റ്റേഡിയംയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളും അതിന് നൽകിയ അടിക്കുറിപ്പുമാണ് ഇപ്പോൾ വൈറലാകുന്നത്. “The love is always louder” (സ്നേഹം എപ്പോഴും ഉച്ചത്തിലുള്ളതാണ്) എന്നായിരുന്നു തൃഷ ചിത്രങ്ങൾക്കൊപ്പമിട്ട കുറിപ്പ്.
പച്ച നിറത്തിലുള്ള സാരിയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായാണ് തൃഷ ചടങ്ങിൽ എത്തിയത്. വിജയിയുടെ രാഷ്ട്രീയ നേട്ടത്തിന് പിന്നാലെ വന്ന ഈ പോസ്റ്റ് ഇരുവരുടെയും സൗഹൃദത്തെയും പ്രണയത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങളെയും വീണ്ടും ചർച്ചയിലാക്കിയിരിക്കുകയാണ്.
ഗില്ലി, തിരുപ്പാച്ചി, ലിയോ അടക്കമുള്ള നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച വിജയിയും തൃഷയും തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ ഓൺ-സ്ക്രീൻ ജോഡികളിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. വിജയുടെ വിവാഹ മോചനത്തിന് കാരണം തൃഷ ആണെന്ന തരത്തിലുള്ള വാർത്തകളും പുറത്തു വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
