മിനിട്ടുകളുടെ വ്യത്യാസത്തില്‍ മൂന്ന് ഡോസ് വാക്‌സിന്‍! വിരൂപയായി 23കാരി

SEPTEMBER 19, 2024, 10:20 PM

വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ വിരൂപയായി മാറിയ യുവതിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഏവരെയും ഞെട്ടിപ്പിക്കുന്നത്. ഫ്‌ളോറിഡ സ്വദേശിയായ അലക്‌സിസ് ലോറന്‍സെയാണ് മൂന്ന് വാക്‌സിനുകള്‍ മിനിട്ടുകളുടെ വ്യത്യാസത്തില്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് വിരുപയായത്. കാലിഫോര്‍ണിയയിലെ യുസിഐ മെഡിക്കല്‍ സെന്ററില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചിതിന് പിന്നാലെയാണ് ഈ ഗതിയുണ്ടായതെന്ന് 23-കാരി പറയുന്നു.

പാരോക്‌സിസ്മല്‍ നോക്ടേണല്‍ ഹീമോഗ്ലോബിനൂറിയ (പിഎന്‍എച്ച്) രോഗം ബാധിച്ചപ്പോഴാണ് ഇവര്‍ ചികിത്സ തേടിയതെന്നാണ് സൂചന. ടെറ്റനസ്, ന്യൂമോകോക്കല്‍, മെനിഞ്ചൈറ്റിസ് വാക്‌സിനുകള്‍ എന്നിവയാണ് ഒറ്റത്തവണയായി ഇവര്‍ സ്വീകരിച്ചത്. 10 മിനിട്ടിനുള്ളില്‍ ഇവരുടെ ആരോഗ്യനില വഷളായി. താടിയെല്‍ ദുര്‍ബലമായി ഛര്‍ദി, ഭാഗികമായ അന്ധത, മുഖവും കണ്‍പോളകളും നീര് വന്ന് തടിക്കുകയും മുഖത്തും കഴുത്തിലും ചുവന്ന പാടുകള്‍ ഉണ്ടാവുകയും ചെയ്തു.



ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ച യുവതി. ബോധവത്കരണത്തിനും ചികിത്സയ്ക്ക് പണം സ്വരൂപിക്കുന്നതിനും വേണ്ടിയാണ് വീഡിയോ പങ്കുവച്ചത്. അലക്‌സിസ് ലോറന്‍സിക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ലോസ് ഏഞ്ചല്‍സിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam