ഡോക്ടറില്‍ നിന്നും ഐഎഎസുകാരനിലേക്ക് ചുവടുമാറ്റം, അവിടെയും നിന്നില്ല: ഇദ്ദേഹം സ്ഥാപിച്ചത് 26,000 കോടി രൂപയുടെ കമ്പനി

AUGUST 13, 2023, 8:00 PM

മുമ്പ് എഞ്ചിനീയറിംഗ്, മെഡിസിന്‍ തുടങ്ങിയ വിഷയങ്ങള്‍ പിന്തുടര്‍ന്ന നിരവധി പേര്‍ പിന്നീട് ഐഎഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും വിജയകരമായി യുപിഎസ്‌സി പാസാവുകയും ചെയ്ത കഥകള്‍ നാം കേട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരാളാണ് അണ്‍അകാഡമിയുടെ സഹസ്ഥാപകനായ റോമന്‍ സൈനി, അദ്ദേഹം 16-ാം വയസ്സില്‍ എയിംസ് പ്രവേശന പരീക്ഷയും 22-ാം വയസ്സില്‍ ഐഎഎസും വിജയിച്ചു.

16-ാം വയസ്സില്‍, റോമന്‍ സൈനി എയിംസ് മെഡിക്കല്‍ പ്രവേശന പരീക്ഷ പാസായി, 21 വയസ്സായപ്പോഴേക്കും അദ്ദേഹം എംബിബിഎസ് ബിരുദം നേടി. യുപിഎസ്‌സി  പരീക്ഷയില്‍ വിജയിച്ച് 22-ാം വയസ്സില്‍ എഐഎസ് ഓഫീസറായി. പിന്നീട് റോമന്‍ സൈനിയെ മധ്യപ്രദേശില്‍ ജില്ലാ കളക്ടറായി നിയമിച്ചു.

എന്നാല്‍ റോമന്‍ സൈനി ഒരു ഐഎഎസ് ഉദ്യോഗസ്ഥനാകുന്നതില്‍ തൃപ്തനായില്ല, പകരം ഒരു സംരംഭകനാകാന്‍ ആഗ്രഹിച്ചു. 2015-ല്‍ ഐഎഎസ് ഓഫീസര്‍ പദവി ഉപേക്ഷിച്ച ശേഷം ഗൗരവ് മുഞ്ജല്‍, ഹേമേഷ് സിംഗ് എന്നിവരോടൊപ്പം ചേര്‍ന്ന് അണ്‍ അക്കാദമി സ്ഥാപിച്ചു. മൂവരും ചേര്‍ന്ന് അണ്‍അകാഡമിയുടെ മാതൃസംഘടനയായ സോര്‍ട്ടിംഗ് ഹാറ്റ് ടെക്‌നോളജീസ് സൃഷ്ടിച്ചു. ഓണ്‍ലൈന്‍ കോച്ചിംഗ് പ്ലാറ്റ്ഫോമായ 'അണ്‍അകാഡമി' ഇന്ന് 25,000 കോടി രൂപ മൂല്യമുള്ളതായി കണക്കാക്കപ്പെടുന്നു.

vachakam
vachakam
vachakam

യുട്യൂബ് വഴി, ആയിരക്കണക്കിന് ഐഎഎസ് ഉദ്യോഗാര്‍ത്ഥികളെ അവരുടെ പരീക്ഷാ തയ്യാറെടുപ്പില്‍ അണ്‍അകാഡമി സഹായിക്കുന്നു. യുപിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ധാരാളം പണം ചെലവാക്കാതെ കോച്ചിംഗ് സെഷനുകളിലേക്ക് പ്രവേശനം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് അണ്‍ അക്കാദമി സൃഷ്ടിച്ചത്.

2022ല്‍ അണ്‍അകാഡമിയുടെ സിഇഒ ആയി ഗൗരവ് മുഞ്ജാല്‍ 1.58 കോടി രൂപ വാങ്ങി. ഹേമേഷ് സിംഗ് 1.19 കോടി രൂപയും റോമന്‍ സൈനിക്ക് 88 ലക്ഷം രൂപയുമാണ് പ്രതിഫലമായി ലഭിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam