12 വര്‍ഷത്തിന് ശേഷം ഹരിഹരൻ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. കെ ജയകുമാറും ഹരിഹരനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്. ഒഎന്‍വി കുറുപ്പിന്‍റെ പ്രശസ്ത കാവ്യമായ ഉജ്ജയിനിയെ ആസ്പദമാക്കിയുള്ള സിനിമയാണിത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം എം ടി വാസുദേവന്‍ നായര്‍ക്ക് സിനിമയാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന കവിതയാണ് ഇത്. 1992 ല്‍ ഉജ്ജയിനി പുറത്തെത്തിയ സമയത്ത് അദ്ദേഹം ഒഎന്‍വിയോട് ഈ ആഗ്രഹം പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് യാഥാര്‍ഥ്യമായില്ല.
എന്നാൽ വര്‍ഷങ്ങള്‍ക്കിപ്പുറം എംടിയുടെ മരണത്തിന് പിന്നാലെയാണ് ഇത് ഒരു ചിത്രമാകുന്നുവെന്ന വിവരം പുറത്തെത്തുന്നത്. എംടിയുമൊത്ത് നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ ഹരിഹരന്‍ തന്നെ ചിത്രം സംവിധാനം ചെയ്യുന്നു എന്നതും സിനിമാപ്രേമികളെ സംബന്ധിച്ച് വലിയ ആവേശം പകരുന്ന ഒന്നാണ്. എന്നാൽ ആരൊക്കെ ആണ് താരങ്ങൾ ആയി എത്തുന്നത് എന്നതിനെ കുറിച്ച് വലിയ വിവരങ്ങൾ ലഭ്യമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്