സ്റ്റാർ കിഡ്സിൽ ഏറെ പ്രിയങ്കരിയാണ് അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകൾ ആരാധ്യ ബച്ചൻ. ഇപ്പോൾ ആരാധ്യ കോടതിയിൽ എത്തിയിക്കുകയാണ് എന്ന വാർത്തയാണ് വലിയ രീതിയിൽ പ്രചരിക്കുന്നത്. ഇന്‍റര്‍നെറ്റില്‍ തന്നെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനെതിരെയാണ് ആരാധ്യ ഇപ്പോള്‍ കോടതിയെ സമീപിച്ചത്.
അതേസമയം ഓൺലൈനിൽ തന്നെക്കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്‍റുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ആണ് ആരാധ്യ ബച്ചൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ബാർ ആന്‍റ് ബെഞ്ചിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഈ വിഷയത്തിൽ വേഗത്തിൽ തീർപ്പാക്കണമെന്ന് ആരാധ്യയുടെ ഹര്‍ജിയില്‍ കോടതി മറ്റ് കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ഗൂഗിളും ബോളിവുഡ് ടൈംസും ഉൾപ്പെടെ നിരവധി കക്ഷികള്‍ക്കാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. കേസില്‍ അടുത്ത വാദം 2025 മാർച്ച് 17-നാണ് കോടതി വച്ചിരിക്കുന്നത്.
അതേസമയം 2023 ഏപ്രിലില്‍ ആരാധ്യ ബച്ചൻ 'ഗുരുതരമായ അസുഖം' എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോകൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഗൂഗിളിനോട് ഉത്തരവിട്ടിരുന്നു. ഒരു വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമപരമായി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി അത്തരം തെറ്റായ വിവരങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്