ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാൻ റിലീസിനൊരുങ്ങുകയാണ്. മാർച്ച് 27ന് ആണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് എമ്പുരാൻ എത്തുന്നത്.
എന്നാൽ സിനിമ റിലീസിന് തയാറെടുക്കുമ്പോൾ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രം ആണ് ഇപ്പോൾ വലിയ ചർച്ചയാവുന്നത്. സയീദ് മസൂദിനും രംഗയ്ക്കും ഒപ്പം എന്ന അടിക്കുറിപ്പോടെ ആണ് മോഹൻലാൽ പൃഥ്വിരാജിനും ഫഹദിനുമൊപ്പമുളള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ഈ ചിത്രം വൈറലായതോടെ ചിത്രത്തിൽ ഫഹദും ഉണ്ടോ എന്ന സംശയം പ്രേക്ഷകരുടെ ഇടയിൽ ശക്തമായിട്ടുണ്ട്. നേരത്തെ എമ്പുരാന്റെ ഒരു പോസ്റ്ററുമായി ബന്ധപ്പെട്ട് ഫഹദിന്റെ പേര് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ പോസ്റ്റ് കൂടി വന്നപ്പോൾ ആ സംശയം ബലപ്പെട്ടിരിക്കുകയാണ്. എമ്പുരാനിലെ മിസ്റ്ററി സ്റ്റാർ ഫഹദ് ആണെന്നാണ് പ്രേക്ഷകർ പറയുന്നത്.
മോഹൻലാലിനൊപ്പം ലൂസിഫറിലെ താരങ്ങളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജുവും രണ്ടാംഭാഗത്തിലും എത്തുന്നുണ്ട്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് നിർമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്