അർജുൻ റെഡ്ഡിയിൽ നായികയാകേണ്ടിയിരുന്നത് സായ് പല്ലവി!

FEBRUARY 5, 2025, 12:22 AM

അര്‍ജുന്‍ റെഡ്ഡിയില്‍ താന്‍ നായികയായി ആദ്യം കണ്ടിരുന്നത് സായ് പല്ലവിയെ ആയിരുന്നെന്ന് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ സന്ദീപ് വംഗ റെഡ്ഡി.

സായിപല്ലവിയുടെ പുതിയ സിനിമ തണ്ടേലിന്റെ പ്രീ-റിലീസ് ഇവന്റിലായിരുന്നു വെളിപ്പെടുത്തല്‍. പ്രേമത്തില്‍ സായ് പല്ലവി അഭിനയിച്ചത് മുതല്‍ താന്‍ അവളുടെ ആരാധകനാണെന്ന് അനിമല്‍ സംവിധായകന്‍ പറഞ്ഞു. അര്‍ജുന്‍ റെഡ്ഡിയുടെ കാസ്റ്റിംഗ് വേളയില്‍ താന്‍ ആദ്യം നടിയെയാണ് മനസ്സില്‍ കണ്ടത്. 

സായി പല്ലവിയെക്കുറിച്ച്‌ പിന്നീട് അന്വേഷിച്ചപ്പോള്‍ ഒഴിവാക്കാന്‍ പലരും ഉപദേശിച്ചു. ചിത്രത്തിന് ആവശ്യമായ റൊമാന്റിക് രംഗങ്ങള്‍ അവതരിപ്പിക്കുക മാത്രമല്ല, സ്ലീവ്‌ലെസ് വസ്ത്രങ്ങള്‍ ധരിക്കാന്‍ പോലും സായി പല്ലവി ഒരിക്കലും സമ്മതിക്കില്ലെന്ന് കോര്‍ഡിനേറ്റര്‍ സൂചിപ്പിച്ചു.

vachakam
vachakam
vachakam

ഇതോടെയാണ് നടിയെ ഒഴിവാക്കിയതെന്ന് സംവിധായകന്‍ വ്യക്തമാക്കി.വര്‍ഷങ്ങളായി, സായി പല്ലവി തന്റെ കരിയർ എങ്ങനെ പടുത്തുയർത്തുന്നുവെന്ന്  താന്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 അര്‍ജുന്‍ റെഡ്ഡിയില്‍  വിജയ് ദേവരകൊണ്ടയും ഷാലിനി പാണ്ഡെയുമാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്. സിനിമ വന്‍ വിജയമാകുകയും ചെയ്തിരുന്നു. തണ്ടേല്‍ ഈ ആഴ്ച ഫെബ്രുവരി 7 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തും. നാഗചൈതന്യയാണ് സിനിമയില്‍ സായ്പല്ലവിയുടെ നായകനാകുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam