മുംബൈ: ബോളിവുഡിലെ താര കുടുംബമാണ് റോഷന്‍ കുടുംബം. ഹൃത്വിക് റോഷനും അച്ഛൻ രാകേഷ് റോഷനും എല്ലാം പ്രേക്ഷകർക്ക് സുപരിചിതനാണ്. എന്നാല്‍ രാകേഷ് റോഷന്‍റെ ചിത്രം ക്രിഷ് 4 സംബന്ധിച്ച് അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ക്രിഷ് പുതിയ പതിപ്പ് ഒരുക്കാന്‍ ബഡ്ജറ്റിന്‍റെ ബുദ്ധിമുട്ടുണ്ടെന്നാണ് രാകേഷ് റോഷന്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. "ഞാൻ വർഷങ്ങളായി ഈ ചിത്രം ഒരുക്കാന്‍ കാത്തിരിക്കുകയാണ്. പക്ഷേ അതിന്‍റെ ബജറ്റ് ശരിയാകുന്നില്ല. ആ ചിത്രം വലുതാണ്. ഞാൻ സ്കെയിൽ എടുത്താല്‍ അത് വലിയ ചിത്രമാണ്. എന്നാല്‍ ലോകം ചെറുതായിരിക്കുന്നു. ഇന്നത്തെ കുട്ടികൾ എത്രയോ സൂപ്പർ ഹീറോകളുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ട്, ചെറിയ തെറ്റ് കണ്ടാൽ പോലും അവര്‍ വിമർശിക്കും, അതിനാല്‍ നമ്മള്‍ ശ്രദ്ധിച്ച് ചെയ്യണം. ഞമാർവൽ, ഡിസി പോലെ ഒരു ചിത്രം നിർമ്മിക്കാൻ ഞങ്ങൾക്ക് കഴിയില്ല. അത്രയും പണം നമ്മുക്കില്ല. ബജറ്റ് ഞങ്ങളെ അനുവദിക്കുന്നില്ല. അതിനാല്‍ കഥയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. എങ്കിലും നിരവധി സീക്വൻസുകൾ ആവര്‍ത്തിച്ച് വരാം" എന്നാണ് രാകേഷ് റോഷന്‍ പറയുന്നത്.
അതേസമയം ക്രിഷ് 4 തീർച്ചയായും നിര്‍മ്മിക്കും എന്നും രാകേഷ് ഉറപ്പുനൽകി. എന്നാൽ അത് കുറച്ച് വൈകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൃത്വിക് റോഷനും പ്രീതി സിന്‍റെയും അഭിനയിച്ച 2003-ൽ പുറത്തിറങ്ങിയ കോയി മിൽ ഗയയാണ് ഈ സൂപ്പർഹീറോ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം. ഹൃത്വിക് റോഷൻ പ്രിയങ്ക ചോപ്ര അഭിനയിച്ച ക്രിഷ് 2006 ൽ പുറത്തിറങ്ങി. മൂന്നാമത്തെ ചിത്രമായ ക്രിഷ് 3 ഹൃത്വിക്കിനൊപ്പം കങ്കണ റണാവത്ത് അഭിനയിച്ചു 2013ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്