'അത് നഗ്നതയല്ല ആർട്ട്..'; ബിയാങ്കയുടെ വസ്ത്രധാരണത്തെ പിന്തുണച്ച്‌ റാപ്പര്‍ കാന്യേ വെസ്റ്റ്

FEBRUARY 5, 2025, 12:02 AM

ഗ്രാമി പുരസ്‌കാര വേദിയില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് ഓസ്ട്രേലിയന്‍ മോഡല്‍ ബിയാങ്ക സെന്‍സൊറി വിവാദം സൃഷ്ടിച്ചിരുന്നു. പ്രശസ്ത അമേരിക്കന്‍ റാപ്പ് ഗായകന്‍ കാന്യേ വെസ്റ്റിന്റെ ഭാര്യകൂടിയാണ് ബിയാങ്ക. 

പൊതുവേദിയില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിന് ബിയാങ്കയെ സംഗീത നിശയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. കറുത്ത മേല്‍വസ്ത്രം ധരിച്ചെത്തിയ ബിയാങ്ക ഫോട്ടോഗ്രാഫേഴ്‌സിന് മുമ്ബില്‍ പോസ് ചെയ്തു കൊണ്ട് മേല്‍വസ്ത്രം മാറ്റുകയായിരുന്നു. ശരീരഭാഗങ്ങള്‍ മുഴുവനും പുറത്തു കാണുന്ന രീതിയിലായിരുന്നു ബിയാങ്കയുടെ വസ്ത്രം. ഇത് വലിയൊരു വിവാദത്തിന് തന്നെ തുടക്കമിട്ടു. 


vachakam
vachakam
vachakam

ഇപ്പോഴിതാ ബിയാങ്കയുടെ വസ്ത്രത്തെ 'ആര്‍ട്ട്' എന്നാണ് കാന്യേ വെസ്റ്റ് വിശേഷിപ്പിച്ചിരിക്കുന്നത്. പബ്ലിസിറ്റി സ്റ്റണ്ട് ആണ് ഇതെന്ന ചര്‍ച്ചകളോടാണ് 'ഇത് ആര്‍ട്ട് ആണ്' എന്ന് ദ സണ്‍ മാധ്യമത്തോട് ഗായകന്‍ പ്രതികരിച്ചത്. മാത്രമല്ല, ഗ്രാമി ഫങ്ഷന്‍ താനൊരിക്കലും കാണാറില്ലെന്നും അത് വളരെ ബോറിംഗും ഡള്ളുമാണ് എന്നും വെസ്റ്റ് പറഞ്ഞു. 

ലോസ് ആഞ്ജലീസ് ആണ് ഗ്രാമിയുടെ വേദിയായത്. കാലിഫോര്‍ണിയയിലെ നിയമം അനുസരിച്ച്‌ പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്നതിന് 1000 ഡോളര്‍ പിഴയും ആറ് മാസം തടവും ലഭിച്ചേക്കാം. അതുകൊണ്ട് തന്നെ ബിയാങ്ക അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതകളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam