നടൻ നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു നയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ താരം പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്.
അടുത്തിടെ നടന്ന ഒരു പിക്കിൾബോൾ ടൂർണമെന്റിൽ നിന്നുള്ള ചിത്രങ്ങൾ സാമന്ത പങ്കുവച്ചിരുന്നു. സിറ്റാഡൽ- ഹണ്ണി ബണ്ണി സീരീസിന്റെ സംവിധായകൻ രാജ് നിദിമോറിനൊപ്പമുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതോടെ ആണ് താരം പ്രണയത്തിലാണെന്ന അഭ്യൂഹം ശക്തമായത്.
വേൾഡ് പിക്കിൾബോൾ ലീഗിൽ ചെന്നൈ ടീമിന്റെ സഹഉടമയാണ് സാമന്ത. ഇരുവരും ടീമിനെ പ്രോത്സാഹിപ്പിക്കാൻ ഒന്നിച്ചെത്തിയതോടെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്. കൂടാതെ സോഷ്യൽ മീഡിയയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വൈറലാകുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്