കഴിഞ്ഞ ദിവസം ആണ് സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ ലിവി അന്തരിച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അനുശോചനം അറിയിച്ചത്. ഇപ്പോഴിതാ അച്ഛമ്മയുടെ വിയോഗത്തിൽ വൈകാരികമായി കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദറിന്റെ മകൻ മാധവ്.
'ഞാൻ നിന്നെ സ്നേഹിക്കുന്നു..നിങ്ങളില്ലാത്ത എന്റെ ജീവിതം എങ്ങനെയായി തീരുമെന്ന് ഒരു പിടിയുമില്ല..എൻ്റെ പ്രിയപ്പെട്ട അച്ഛമ്മാ..അവസാനമായി ഒരു തവണ കൂടി നിങ്ങളെ കെട്ടിപ്പിടിച്ച് ചുംബിക്കണമെന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്..അതിനി അടുത്ത ജന്മത്തിലാകും. നിങ്ങളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ', എന്നാണ് മാധവ് കുറിച്ചത്. കുറിപ്പിന് ഒപ്പം അച്ഛമ്മയ്ക്ക് ഒപ്പമുള്ള ഫോട്ടോകളും മാധവ് പങ്കിട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്