ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഏജന്റുമാർ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ പ്രതിഷേധിച്ച് ഒരു ലൈവ് സ്ട്രീമിനിടെ നടിയും ഗായികയുമായ സെലീന ഗോമസ് പൊട്ടിക്കരയുന്ന വീഡിയോ വൈറലാകുന്നു.
"ഞാൻ വളരെ ദു:ഖത്തിലാണ്, പക്ഷെ ചില കാര്യങ്ങള്‍ പറയണം",ഗോമസ് തിങ്കളാഴ്ച തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലെ ഒരു വീഡിയോയിൽ പറഞ്ഞു. എൻ്റെ എല്ലാ ആളുകളും ആക്രമിക്കപ്പെടുന്നു, കുട്ടികൾ. എനിക്ക് ഇതൊന്നും മനസ്സിലാകുന്നില്ല. എന്നോട് ക്ഷമിക്കണം.
എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ എനിക്ക് കഴിയില്ല. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ഞാൻ എല്ലാം വഴിയും തേടും, നിങ്ങള്‍ക്കൊപ്പം ഞാനും ഉണ്ടാകും" -നടി വീഡിയോയില്‍ കരഞ്ഞുകൊണ്ട് പറയുന്നു.
എന്നാൽ വീഡിയോ വൈറലായതോടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണക്കാരിൽ നിന്ന് നടി വലിയ സൈബർ ആക്രമണം നേരിടുന്നു. വീഡിയോ വിവാദമായതോടെ സെലീന വീഡിയോ ഡിലീറ്റ് ചെയ്യുകയും തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ "ആളുകളോട് സഹാനുഭൂതി കാണിക്കുന്നത് ശരിയല്ല" എന്ന് പോസ്റ്റ് ചെയ്യുകയും ചെയ്തു.
കുടിയേറ്റ അവകാശത്തിന് വേണ്ടി എന്നും വാദിക്കുന്നയാളാണ് സെലീന. ഇതിനെ അടിസ്ഥാനമാക്കി, 2019 ൽ അവർ ഒരു നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി ലിവിംഗ് അൺഡോക്യുമെൻ്റഡ് എന്ന പേരിൽ നിര്‍മ്മിച്ചിരുന്നു. ഇത് ട്രംപിൻ്റെ ഭരണത്തിന് കീഴിൽ യുഎസിൽ താമസിക്കുന്ന രേഖകളില്ലാത്ത എട്ട് കുടുംബങ്ങളുടെ കഥയാണ് ആവിഷ്കരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്