മറാഠാ രാജാവായിരുന്ന ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതം ആസ്പദമാക്കിയ വിക്കി കൗശല്‍ ചിത്രം ''ഛാവ''യില്‍ നിന്ന് വിവാദമായ നൃത്തരംഗം നീക്കം ചെയ്യുമെന്ന് സംവിധായകൻ ലക്ഷ്മൺ ഉടേകർ.
ചിത്രത്തിലെ വിവാദ രംഗം ഒരു ചെറിയ നൃത്തരംഗം മാത്രമാണെന്നും ഛത്രപതി സംബാജി മഹാരാജിന്റെ പാരമ്പര്യത്തേക്കാൾ വലുതായി ഒന്നുമില്ലെന്നും സംവിധായകൻ പറയുന്നു.
ഛത്രപതി സംഭാജി മഹാരാജ് നൃത്തം ചെയ്യുന്നതായി കാണിക്കുന്ന രംഗം അനുചിതമായി എന്നാണ് വിമര്‍ശനം. ഇത് ചരിത്രപുരുഷനായ സംഭാജിയുടെ യശസ് കളങ്കപ്പെടുത്തും. റിലീസ് ചെയ്യണമെങ്കില്‍ ഈ ഭാഗം നീക്കണമെന്ന ആവശ്യവുമായി ശിവസേന നേതാവും മന്ത്രിയുമായ ഉദയ് സാമന്താണ് ആദ്യം രംഗത്തുവന്നത്.
മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചിത്രത്തിലെ നൃത്ത രംഗം നീക്കം ചെയ്യുമെന്ന് സംവിധായകന് അറിയിച്ചത്.
മഡോക്ക് ഫിലിംസ് നിർമ്മിച്ച ഛാവ ഇതിഹാസ മറാത്ത ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതം പറയുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ്. വിക്കി കൗശലാണ് സംഭാജിയെ അവതരിപ്പിക്കുന്നത്.
ഈ ചിത്രം 1681-ൽ സംഭാജിയുടെ കിരീടധാരണം മുതല്‍ വിവിധ ചരിത്ര മുഹൂര്‍ത്തങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്.രശ്മിക മന്ദാനയാണ് നായിക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്