'ടോക്സിക്' സിനിമയിലെ സ്ത്രീവിരുദ്ധതയിൽ പ്രതികരണവുമായി ഡബ്ല്യുസിസി രംഗത്ത്. 'ടോക്സിക്കിനെ'നെ കുറിച്ച് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലുയർന്ന ചോദ്യത്തിന് മറുപടി നൽകിയത് ഡബ്ല്യുസിസി അംഗമായ മിറിയം ജോസഫ് ആണ്.
ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സംഘടനയ്ക്കുള്ളിൽ പറയുമെന്നും ഞങ്ങൾക്കിടയിൽ നടക്കുന്ന കാര്യങ്ങൾ ഞങ്ങളുടെ മാത്രം കാര്യമാണെന്നും ആണ് മറിയം ജോസഫ് പ്രതികരിച്ചത്. ‘ഡബ്ല്യുസിസിയ്ക്കുള്ളിൽ പല ചർച്ചകളും നടക്കാറുണ്ട്. അതെല്ലാം ഞങ്ങൾ പത്രക്കാരോട് പറയാറില്ല. ഞങ്ങൾ പൊലീസുകാരല്ല, എല്ലാവരെയും പൊലീസിങ്ങ് ചെയ്യാൻ പോകുന്നില്ല. അതല്ല ഞങ്ങളുടെ ജോലി, അതല്ല ഞങ്ങളുടെ ആഗ്രഹം. സെക്സിസ്റ്റ് ആയിട്ടുള്ള കാര്യങ്ങൾ കാണുന്നത് ഇഷ്ടമല്ല. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സംഘടനയ്ക്കുള്ളിൽ പറയും. അതുകൊണ്ടാണ് ഡബ്ല്യുസിസി ഒരു സംഘടനയായി നിലനിൽക്കുന്നത് എന്നായിരുന്നു പ്രതികരണം.
അതേസമയം ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക് സിനിമയിലെ സ്ത്രീ വിരുദ്ധത സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ച ആയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്