മുംബൈ: നടിയും ടെലിവിഷൻ അവതാരകയുമായ രാഖി സാവന്ത് വീണ്ടും വിവാഹിതയാകുന്നതായി റിപ്പോർട്ട്. നടി തന്നെയാണ് വിവാഹ വാർത്ത പുറത്തു വിട്ടത്. പാകിസ്താൻ നടനും നിർമാതാവുമായ ദോദി ഖാൻ ആണ് വരൻ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ദോദി ഖാനെ താൻ വിവാഹം കഴിക്കുമെന്നും തങ്ങൾ ദുബൈയിൽ ഒരുമിച്ച് താമസിക്കുമെന്നും ആണ് രാഖി തന്റെ അഭിമുഖത്തിൽ പറയുന്നത്. ‘വിവാഹം ഇസ്ലാമിക ആചാരങ്ങളോടെയാണ് നടത്തുക. റിസപ്ഷൻ ഇന്ത്യയിലായിരിക്കും. ഞങ്ങൾ സ്വിറ്റ്സർലൻഡിലേക്കോ നെതർലാൻഡ്സിലേക്കോ ഹണിമൂണിന് പോകും. ദുബൈയിൽ താമസിക്കുമെന്നും എന്നും നടി പറഞ്ഞു.
അതേസമയം നടിയുടെ മൂന്നാമത്തെ വിവാഹമാണിത്. 2022ൽ ഇസ്ലാം മതം സ്വീകരിച്ച രാഖി ഫാത്തിമ എന്ന പേര് സ്വീകരിച്ചിരുന്നു. തുടർന്ന് ആദിൽ ദുറാനിയുമായി നിക്കാഹ് ചടങ്ങ് നടത്തിയിരുന്നു. 2023ൽ ഭർത്താവിനെതിരെ അവർ ഗാർഹിക പീഡനത്തിന് കേസു നൽകുകയും വിവാഹമോചനം നേടുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്