വിജയ് വർമ്മയും തമന്നയും വേർപിരിയുന്നോ? ചർച്ചയായി തമന്നയുടെ പോസ്റ്റ് 

JANUARY 28, 2025, 9:17 PM

വിജയ് വർമ്മയും തമന്നയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളാണ്. 2023 ൽ പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറീസ് 2 എന്ന സിനിമയുടെ സെറ്റിലാണ് ഇരുവരും അടുത്തത്. തമന്ന അഭിമുഖങ്ങളിൽ പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയും ചെയ്തിരുന്നു. ഇരുവരും ഉടൻ വിവാഹിതരാകുമെന്ന് പോലും കിംവദന്തികൾ ഉണ്ടായിരുന്നു.

എന്നാല്‍ തമന്നയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇരുവരുടേയും ബ്രേക്കപ്പിലേക്കുള്ള സൂചനയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒന്നും അങ്ങോട്ട് വ്യക്തമാക്കാതെയുള്ള പോസ്റ്റാണ് തമന്ന പങ്കുവച്ചിരിക്കുന്നത്. 

''സ്നേഹിക്കുക എന്നതാണ് സ്‌നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം. താൽപ്പര്യം കാണിക്കുക എന്നതാണ് നമ്മില്‍ താല്‍പര്യമുണ്ടാകുന്നതിന് പിന്നിലെ രഹസ്യം. മറ്റുള്ളവരുെട സൗന്ദര്യം കണ്ടെത്തുക എന്നതാണ് നിങ്ങളിലെ സൗന്ദര്യം മറ്റുള്ളവര്‍ കണ്ടെത്തുന്നതിന് പിന്നിലെ രഹസ്യം. നല്ലൊരു സുഹൃത്തായിരിക്കുക എന്നതാണ് ഒപ്പം ഒരു സുഹൃത്ത് ഉണ്ടായിരിക്കുന്നതിന്‍റെ രഹസ്യം,''-എന്നാണ് തമന്ന കുറിച്ചത്.

vachakam
vachakam
vachakam

അതേസമയം, വിജയ്യോ തമന്നയോ വേർപിരിയൽ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഇരുവരും പരസ്പരം ടാഗ് ചെയ്യുന്നുണ്ട്. അടുത്തിടെ ഗോവയിൽ നടന്ന തമന്നയുടെ പിറന്നാൾ ആഘോഷത്തിലും വിജയ് പങ്കെടുത്തിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam