'പുഞ്ചിരിക്കുന്ന മുഖമുള്ള ആളുകളിലേക്ക് ഞാൻ ആകർഷിക്കപ്പെടുന്നു'; താൻ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് നടി രശ്മിക മന്ദാന

JANUARY 28, 2025, 10:24 PM

ഒടുവിൽ താൻ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് നടി രശ്മിക മന്ദാന. ദി ഹോളിവുഡ് റിപ്പോർട്ടർ എന്ന മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ പങ്കാളിയുടെ പേര് താരം ഇത്തവണയും വെളിപ്പെടുത്തിയില്ല.

'വീട് ആണ് എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന സ്ഥലം. എന്നെ ഉറച്ചുനിൽക്കാൻ സഹായിക്കുന്ന സ്ഥലം, വിജയം ഒരിക്കൽ വന്ന് പോകാമെന്നും അത് എന്നെന്നേക്കുമുള്ളത് അല്ലെന്നും എന്നാൽ വീട് എല്ലായ്‌പ്പോഴും ഉണ്ടാകും എന്നും താരം പറഞ്ഞു. അതുകൊണ്ട് തന്നെ ആ ഇടത്തിൽ നിന്നാണ് ഞാൻ പ്രവർത്തിക്കുന്നത്. എത്രമാത്രം സ്നേഹവും പ്രശസ്തിയും ലഭിച്ചാലും ഞാൻ ഇപ്പോഴും ഒരു മകളാണ്, ഒരു സഹോദരിയാണ്, ഒരു പങ്കാളിയാണ്. എന്റെ ജീവിതത്തെയും എന്റെ സ്വകാര്യതയെയും ഞാൻ ശരിക്കും ബഹുമാനിക്കുന്നു' എന്നാണ് താരം പറഞ്ഞത്.

അതേസമയം താരം തന്റെ പങ്കാളിയെക്കുറിച്ചുള്ള കാഴ്‌ച്ചപ്പാടുകളും പങ്കുവച്ചു. 'കണ്ണുകൾ ഒരാളുടെ ആത്മാവിലേക്കുള്ള ജാലകമാണെന്ന് പറയാറുണ്ട്. ഞാൻ അതിൽ വിശ്വസിക്കുന്നു, ഞാൻ എപ്പോഴും പുഞ്ചിരിക്കുന്നു, അതിനാൽ പുഞ്ചിരിക്കുന്ന മുഖമുള്ള ആളുകളിലേക്ക് ഞാൻ ആകർഷിക്കപ്പെടുന്നു. ചുറ്റുമുള്ള ആളുകളെ ബഹുമാനിക്കുന്ന ഒരാളായിരിക്കും എന്റെ പങ്കാളി' എന്നും രശ്മിക വ്യക്തമാക്കി.

vachakam
vachakam
vachakam

അതേസമയം രശ്മികയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണ് എന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. എന്നാൽ ഇരുവരും തങ്ങളുടെ പ്രണയം ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam