മക്കളെ വെറുതെ വിടൂ ! പാപ്പരാസികളോട് അഭ്യര്‍ത്ഥനയുമായി സെയ്ഫും കരീനയും

JANUARY 28, 2025, 8:49 PM

പാപ്പരാസികളോട്  അഭ്യര്‍ത്ഥനയുമായി  സെയ്ഫ് അലി ഖാനും, കരീനയും. തങ്ങളുടെ മക്കളായ തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നിവരുടെ ഫോട്ടോകൾ എടുക്കരുത് എന്നാണ് സെയ്ഫും കരീനയും പാപ്പരാസികളോട് ആവശ്യപ്പെട്ടത്. 

ഉയർന്ന സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി പാപ്പരാസികൾ തങ്ങളുടെ വസതിക്ക് പുറത്ത് ഒത്തുകൂടരുതെന്നും അവർ അഭ്യർത്ഥിച്ചിട്ടുണ്ട്.  

പൊതു പരിപാടിയിൽ പങ്കെടുത്താൽ തങ്ങളുടെ  ഫോട്ടോകൾ എടുക്കുന്നതില്‍ തടസ്സമില്ലെന്നും  താര ദമ്പതികള്‍ പറഞ്ഞു. എന്നാല്‍ ഫോളോ ചെയ്യേണ്ടതില്ലെന്നും പാപ്പരാസികളോട് ഇവര്‍ ആവശ്യപ്പെട്ടു. 

vachakam
vachakam
vachakam

ജനുവരി 16 ന് പുലർച്ചെ മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ വച്ച്  ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടിരുന്നു.  നട്ടെല്ലിന് ശത്രക്രിയയ്ക്കും പ്ലാസ്റ്റിക് സർജറികൾക്കും നടന്‍ വിധേയനായി. ജനുവരി 21 ന് നടനെ ഡിസ്ചാർജ് ചെയ്തു. 

മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെ വീട്ടിൽ കടന്ന മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് ആണ് സെയ്ഫിനെ കുത്തിയത് എന്നാണ് പൊലീസ് പറയുന്നു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam