അച്ഛന് തൊണ്ടയിൽ അർബുദമായിരുന്നു: മറിച്ചുള്ള  പ്രചരണം വ്യാജമെന്ന് നിരഞ്ജ് മണിയൻപിള്ള രാജു 

JANUARY 27, 2025, 10:25 PM

മലയാള സിനിമയിൽ നായകൻ, സഹനടൻ, കൊമേഡിയൻ  തുടങ്ങി നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരമാണ് മണിയൻപിള്ള രാജു. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മണിയൻപിള്ള രാജു എത്തിയിരുന്നു. ഭാര്യയ്‌ക്കൊപ്പം വേദിയിലെത്തി വധൂവരന്മാർക്ക് ആശംസകൾ‌ നേർന്ന് മടങ്ങുന്ന നടന്റെ ചിത്രങ്ങളും ഫോട്ടോയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. നടന്റെ പുതിയ ലുക്ക് തന്നെയാണ് ചർച്ചകൾക്ക് കാരണമായത്. ശരീരം മെലിഞ്ഞ് അവശനായ നിലയിലായിരുന്നു നടൻ. ശരീര ഭാരം വളരെ അധികം കുറഞ്ഞിരുന്നു. 

 ഇത്രയും മെലിഞ്ഞിരിക്കുന്ന രീതിയിൽ മണിയൻപിള്ള രാജുവിനെ മുമ്പ് കണ്ടിട്ടില്ല. ഇദ്ദേഹത്തിന്റെ ആരോ​ഗ്യത്തിന് പ്രശ്നങ്ങളുണ്ടോ?. ആർക്കെങ്കിലും അറിയാമോ?. ഇത് പുതിയ സിനിമയ്‌ക്ക് വേണ്ടിയുള്ള മാറ്റമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന ചോദ്യമായി സോഷ്യൽമീഡിയ നിറയെ. 

 മണിയൻപിള്ള രാജുവിന്റെ ആരോഗ്യത്തെക്കുറിച്ച്‌ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കു മറുപടിയുമായി മകൻ നിരഞ്ജ് രം​ഗത്തെത്തിയിരിക്കുകയാണ്. അച്ഛൻ പൂർണ ആരോഗ്യവാനാണെന്നും അർബുദത്തിന് ചികിത്സ കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും നിരഞ്ജ്   വെളിപ്പെടുത്തി. 

vachakam
vachakam
vachakam

 ''അച്ഛൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. എന്തോ മാരക രോഗമാണ് എന്നൊക്കെ ചിലർ പറയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അതൊന്നും ഞങ്ങൾ ആരും ശ്രദ്ധിക്കാറു കൂടിയില്ല. അതിനൊന്നുമുള്ള നേരമില്ല. അച്ഛന് കാൻസർ ആയിരുന്നു. തൊണ്ടയിലായിരുന്നു അർബുദം. കീമോയും റേഡിയേഷനുമെല്ലാം കഴിയുമ്പോൾ സ്വാഭാവികമായി തൈറോഡിൽ വ്യതിയാനം ഉണ്ടാകുമല്ലോ. അതും മെലിയാനൊരു കാരണമാണ്. 

 പിന്നെ, കീമൊയൊക്കെ കഴിഞ്ഞതാണല്ലോ. അപ്പോൾ വായിലെയും തൊണ്ടയിലെയും തൊലിയൊക്കെ ശരിയായി വരാൻ ആറു മാസം എടുക്കും. അപ്പോൾ നല്ല ഭക്ഷണമൊക്കെ കഴിച്ചുതുടങ്ങാമല്ലോ. പോയ വണ്ണമൊക്കെ അപ്പോൾ തിരിച്ചു വന്നോളും, നിരഞ്ജ് പറഞ്ഞു.  മോഹൻലാൽ ചിത്രം ‘തുടരും’ ആണ് മണിയൻപിള്ളയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam