'ആക്രമണമുണ്ടാകുമ്പോള്‍ കരീന ഒരു പാര്‍ട്ടിയില്‍ മദ്യപിച്ചു ബോധരഹിതയായിരുന്നു'; പ്രതികരണവുമായി ട്വിങ്കിള്‍ ഖന്ന

JANUARY 28, 2025, 9:32 PM

സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിന്റെ നടുക്കം ബൊളിവുഡിൽ ഇതുവരെ മാറിയിട്ടില്ല. എന്നാൽ താരത്തിനെതിരായ ആക്രമണത്തെ കുറിച്ച് പല വാർത്തകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. താരത്തിനെതിരായി ഉണ്ടായ ആക്രമണത്തിലെ പല മൊഴികളും പരസ്പര ബന്ധം ഉള്ളതല്ല എന്ന തരത്തിലും  വാർത്തകൾ പുറത്തു വന്നിരുന്നു. 

ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡിലെ പ്രമുഖ നടി ട്വിങ്കിള്‍ ഖന്ന. നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യയും രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളുമാണ് ട്വിങ്കിള്‍ ഖന്ന. തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ട്വിങ്കിള്‍ ഖന്ന.

സെയ്ഫ് അലി ഖാനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് കരീനയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെയാണ് ട്വിങ്കിള്‍ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ആക്രമണമുണ്ടാകുമ്പോള്‍ കരീന ഒരു പാര്‍ട്ടിയില്‍ മദ്യപിച്ചു ബോധരഹിതയായിരുന്നു എന്ന വാര്‍ത്തയ്‌ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

''സെയ്ഫ് ആശുപത്രിയിലായിരുന്നപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നും, ലഹരിയില്‍ ബോധരഹിതയായിരുന്നതിനാല്‍ അദ്ദേഹത്തെ സഹായിക്കാന്‍ സാധിച്ചിരുന്നില്ലെന്നുമൊക്കെ വിവരക്കേട് പ്രചരിച്ചിരുന്നു. യാതൊരു തെളിവും ഇല്ലാതിരുന്നിട്ടും ഇത്തരം തിയറികള്‍ അവസാനിച്ചില്ല. ഭാര്യയിലേക്ക് പഴി പോകുന്നത് ആളുകള്‍ ആസ്വദിക്കുകയായിരുന്നു. വളരെ പരിചതമായൊരു പാറ്റേണ്‍ തന്നെ'' എന്നായിരുന്നു ട്വിങ്കിളിന്റെ പ്രതികരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam