മഹേഷ് നാരായണൻ രചനയും, സംവിധാനവും നിർവഹിക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ചിത്രീകരണത്തിൽ ആരാധകരുടെ പ്രിയ താരം നയൻതാര ജോയിൻ ചെയ്തതായി റിപ്പോർട്ട്. പൊളിറ്റിക്കൽ ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഏറെ കാലത്തിന് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും സുപ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിലവിൽ കൊച്ചിയിൽ വെച്ച് മമ്മൂട്ടിയും നയൻതാരയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ ആണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
കൊച്ചിയിലെ ഷെഡ്യൂൾ പൂർത്തിയായ ശേഷം ഡൽഹിയിലാണ് അടുത്ത ഷെഡ്യൂൾ തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. അതിനു ശേഷം കൊച്ചിയിൽ വീണ്ടും ആരംഭിക്കുന്ന ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്