മലയാളത്തിലെ പ്രധാന നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. തന്റെ അഭിപ്രായങ്ങൾ എപ്പോഴും തുറന്ന് പറയുന്ന താരം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
തന്റെ പ്രണയത്തെ കുറിച്ചാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാൽ നിലവിൽ സിംഗിൾ ആണെന്നുമാണ് താരം പറഞ്ഞത്. എന്നാൽ സിനിമാരംഗത്ത് നിന്ന് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് സംവിധായകരെയും നടൻമാരെയും പ്രണയിച്ചിട്ടില്ല, പക്ഷേ ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ടെന്നും നടി പറഞ്ഞു.
'ഞാൻ പ്രണയിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ കുറെ വർഷങ്ങളായി സിംഗിളാണ്. മുൻകാമുകൻമാരിൽ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നുണ്ട്. പലരുമായി ഇപ്പോഴും സംസാരിക്കുന്നയാളാണ് ഞാൻ. വളരെ അടുത്ത ബന്ധം പുലർത്തുന്നുവെന്നല്ല എങ്കിലും വല്ലപ്പോഴും വിളിച്ച് സുഖവിവരങ്ങൾ തിരക്കുന്നതിൽ തെറ്റില്ല. സിനിമാരംഗത്ത് നടന്മാരുമായോ സംവിധായകരുമായോ റിലേഷൻഷിപ്പുണ്ടായിട്ടില്ല എന്നാണ് താരം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്