മോഹൻലാലിനൊപ്പം ‘ദി ചെയിൻസ്മോക്കേഴ്സ്’; ചിത്രം വൈറൽ

APRIL 25, 2026, 1:50 AM

മലയാളികളുടെ അഭിമാനമായ മോഹൻലാൽ അമേരിക്കയിലെ പരിപാടികളുടെ തിരക്കിനിടയിൽ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി. ലോകപ്രശസ്ത സംഗീത കൂട്ടായ്മയായ ദി ചെയിൻസ്മോക്കേഴ്സ് അംഗങ്ങളായ അലക്സ് പാൽ, ഡ്രൂ ടാഗാർട്ട് എന്നിവർ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ശ്രദ്ധ നേടിയത്.

“ഞങ്ങൾക്ക് ഒരു പുതിയ കൂട്ടുകാരനെ കിട്ടി” എന്ന കുറിപ്പോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പരിപാടിക്ക് മുൻപായിരുന്നു മോഹൻലാലുമായി ഇവരുടെ കൂടിക്കാഴ്ച. ചിത്രം ഇതിനകം തന്നെ വലിയ പ്രതികരണം നേടി. ലക്ഷത്തിലധികം ലൈക്കും ആയിരക്കണക്കിന് കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് (EDM), പോപ്പ് സംഗീത മേഖലയിൽ ശ്രദ്ധേയരായ ദി ചെയിൻസ്മോക്കേഴ്സ് 2014ൽ പുറത്തിറങ്ങിയ #Selfie എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. തുടർന്ന് Closer, Don't Let Me Down, Something Just Like This തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ ലോകമെമ്പാടും പ്രശസ്തരായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam