പാകിസ്ഥാനിയായ ഇമ്രാന്‍ അബ്ബാസ് ആണ് ഏഷ്യയിലെ ഏറ്റവും ആകര്‍ഷകനായ പുരുഷന്‍ എന്ന പട്ടം സ്വന്തമാക്കിയിരിക്കുന്നത്. പാകിസ്ഥാനില്‍ ഏറ്റവും അധികം പേര്‍ ഇസ്റ്റഗ്രാമില്‍ പിന്തുടരുന്ന താരം സകലകലാവല്ലഭനാണ്. ഗായകനും നടനുമായ ഇമ്രാന്‍ നിരവധി സീരിയലുകളിലും അഭിനയിക്കുന്നുണ്ട്.
കൂടാതെ അബ്ബാസ് നിരവധി ബോളിവുഡ് സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആകര്‍ഷകമായ വ്യക്തിത്വവും വ്യതിരിക്തമായ മുഖ സവിശേഷതകളും കാരണം, 41 കാരനായ ഇമ്രാന്‍ അബ്ബാസ് പലപ്പോഴും ഏഷ്യയിലെ ഏറ്റവും ആകര്‍ഷകമായ പുരുഷനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. താരം ഇപ്പോഴും അവിവാഹിതനാണ്. ഉടന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അബ്ബാസ് വ്യക്തമാക്കുന്നത്.
അബ്ബാസിന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒന്‍പത് ദശലക്ഷം ഫോളോവേഴ്സുണ്ട്. 3,064 പോസ്റ്റുകള്‍ പങ്കുവച്ചിട്ടുണ്ട്. 2013 ല്‍ അഭിനയ രംഗത്ത ചുവട് വച്ച താരം ഒരു സീനിന് 10 ലക്ഷം പാകിസ്ഥാന്‍ രൂപയാണ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്